ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

Published : Jul 20, 2016, 09:38 PM ISTUpdated : Oct 05, 2018, 12:24 AM IST
ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

Synopsis

തിരുവനന്തപുരം: ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുളള വാതകം ശ്വസിച്ച് തിരുവനന്തപുരം മണ്ണന്തലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ധനുവച്ചപുരം സ്വദേശി അനിലും കുടുംബവുമാണു മരിച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഫ്രിഡ്ജ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. നാലാഞ്ചിറയിലെ എന്‍ജിനീയറിംഗ് കോളേജിലെ ലാബ് ജീവനക്കാരനാണ് അനിലും ഭാര്യ അരുണയും. നാലു വയസുകാരി അനിഷക്കൊപ്പം മരുതൂരിലെ വാടക വീട്ടില്‍ താമസമായിട്ട് ഒന്നരവര്‍ഷമായി. രാത്രിയോടെ അപകടമുണ്ടായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വായുസഞ്ചാരം കുറഞ്ഞ വീടായതിനാല്‍, ഫ്രിഡ്ജില്‍ നിന്നുളള വാതകം ഏറെനേരം മുറിയില്‍ തങ്ങിനിന്നു. ഉറക്കത്തിനിടയില്‍ മരണം സംഭവിച്ചതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

നേരം വെളുത്തിട്ടും അനിലിനെയും കുടുംബത്തെയും പുറത്തു കാണാത്തതിനാല്‍ വീട്ടുടമയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൂട്ടു പൊളിച്ച് അകത്തുകടന്നപ്പോഴാണു മരണവിവരമറിയുന്നത്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധിക്കെതിരെ കേസ്; അറസ്റ്റ് ചെയ്യാനെത്തി പൊലീസ്, വീടിന് മുന്നിൽ സംഘർഷം, മുൻ‌കൂർ ജാമ്യഹർജി നൽകി ഉദയനിധി
കാഞ്ഞങ്ങാട് 22 വർഷം നടന്ന വധശ്രമക്കേസിലെ പ്രതി വയനാട്ടിൽ നിന്ന് പിടിയിൽ; താമസിച്ചത് വ്യാജവിലാസത്തിൽ