കെഎസ്ആര്‍ടിസി ബസ് പിക്കപ്പ് വാനിലിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

Web Desk |  
Published : Jun 27, 2018, 08:24 AM ISTUpdated : Oct 02, 2018, 06:49 AM IST
കെഎസ്ആര്‍ടിസി ബസ് പിക്കപ്പ് വാനിലിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

Synopsis

ചെങ്ങന്നൂരില്‍ വാഹനാപകടം പിക്കപ്പ് ഓട്ടോയും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു

ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴയിൽ കെഎസ്ആർടിസി ബസ്സും എയ്സ് പിക്കപ്പ് വാനും  കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ സജീവ് ഇബ്രാഹിം, ബാബു ഇബ്രാഹിം, ആസാദ്, ബാബു കെ ബാബു എന്നിവരാണ് മരിച്ചത്. പിക്കപ്പ് വാഹനത്തിലുള്ളവരായിരുന്നു ഇവര്‍.

ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ് ആർടിസിബസും ചെങ്ങന്നൂരിലേക്ക് വരികയായിരുന്ന പിക്കപ്പ് ഓട്ടോയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസിലെ അഞ്ചോളം പേര്‍ക്കും പരിക്കുണ്ട്.

മരിച്ചവരില്‍ സജീവ് ഇബ്രാഹിം, ബാബു ഇബ്രാഹിം എന്നിവർ സഹോദരങ്ങളാണ്. ആസാദും ഇവരുടെ ബന്ധുവാണ്. ആലപ്പുഴ വൈദ്യർ മുക്ക്. സിവ്യൂ വാർഡ് സ്വദേശികളാണ് എല്ലാവരും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊല്ലത്ത് പുലര്‍ച്ചെ വീട് ഇടിഞ്ഞുവീണു; മുറിയിൽ കിടന്നുറങ്ങുകയായിരുന്ന 12 വയസുകാരന് പരിക്ക്
'വീണ് പരിക്കേറ്റു, 3 തവണ കൈ കെട്ടി വിട്ടു, 4ാം തവണ പ്ലാസ്റ്ററിട്ടു, അഴിച്ചപ്പോൾ കൈ വളഞ്ഞ നിലയിൽ'; മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം