മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ എംപിമാരോട് രാഹുൽ ഗാന്ധി. സമരം തീരുമാനിച്ചാൽ 24 മണിക്കൂറിനുള്ളിൽ വലിയ മുന്നേറ്റം നടത്താൻ ആകണമെന്ന് ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി അറിയിച്ചത്.
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ ദില്ലിയിൽ ഇന്നും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക് സാധ്യത. മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ എംപിമാരോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിളിപ്പുറത്ത് ഉണ്ടാകണമെന്നാണ് ഇന്ത്യാസഖ്യ നേതാക്കൾക്ക് നിർദേശം നല്കിയിരിക്കുന്നത്. ജന്തർമന്തർ വളയാൻ നീക്കമെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. അതേസമയം, ജന്തർമന്തറിലേക്ക് അതിക്രമിച്ച് കടന്നുള്ള പ്രതിഷേധത്തിൽ അറസ്റ്റിലായ സിജെപി നേതാക്കളെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക, അജിൻക്യ ഷിൻഡെ എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇവരെ ജയിലിലേക്ക് മാറ്റും.
വിളിപ്പുറത്ത് ഉണ്ടാകണമെന്ന് രാഹുൽ ഗാന്ധി
മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ എംപിമാരോട് രാഹുൽ ഗാന്ധി. സമരം തീരുമാനിച്ചാൽ 24 മണിക്കൂറിനുള്ളിൽ വലിയ മുന്നേറ്റം നടത്താൻ ആകണമെന്ന് ഇന്ത്യാസഖ്യ നേതാക്കളോട് രാഹുൽ ഗാന്ധി അറിയിച്ചത്. സുപ്രീംകോടതിയിലെ നടപടികൾ എന്താവുമെന്ന് അറിയാൻ കാത്തിരിക്കണമെന്ന് ഇന്ത്യാസഖ്യത്തിലെ നേതാക്കൾ. ജന്തർമന്തർ വളയാൻ സംഘടനകൾ തയ്യാറെടുക്കുന്നു എന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ദില്ലിയിൽ ഒക്ടോബർ 20 വരെ കേന്ദ്രസേനകളുടെ സാന്നിധ്യം വേണമെന്ന് ദില്ലി പൊലീസ് അറിയിച്ചു. 273 കമ്പനി കേന്ദ്രസേന 20 വരെ ദില്ലിയിൽ തുടരണം എന്ന് ആഭ്യന്തര മന്ത്രാലയത്തിന് പൊലീസിന്റെ കത്ത്.

