സൗദി അറേബ്യയിലും ജൂണ്‍ 15 മുതല്‍ മൂന്ന് മണിക്കൂര്‍ ഉച്ച വിശ്രമസമയം

By Web DeskFirst Published May 31, 2016, 12:23 AM IST
Highlights

സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവിലാണ് നിരോധനം. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് ഈ സമയത്ത് ജോലി ചെയ്യിപ്പിക്കുന്നതിനു നിരോധനമേര്‍പ്പെടുത്തുന്നതെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അബ്ദുല്ലാ അല്‍ഉവൈദി പറഞ്ഞു. എണ്ണ, പ്രകൃതി വാതക, കമ്പനികള്‍, അത്യാഹിത ഘട്ടങ്ങളില്‍ അറ്റകുറ്റ പണികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍, തുടങ്ങിയ വിഭാഗങ്ങള്‍ക്കു നിയന്ത്രണം ബാധകമല്ല.

ഉത്തരവ് കണക്കിലെടുത്ത് തൊഴിലുടമകള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഫഹദ് അബ്ദുല്ലാ അല്‍ഉവൈദി  തൊഴിലുടമകളോട് ആവശ്യപ്പെട്ടു. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനു പരിശോധന നടത്താന്‍ തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള ഇന്‍സ് പെക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും  മന്ത്രാലയം അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കി.

click me!