സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടുത്തം; നവജാത ശിശു അടക്കം 3 മരണം

Published : Aug 27, 2016, 04:01 PM ISTUpdated : Oct 05, 2018, 03:55 AM IST
സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടുത്തം; നവജാത ശിശു അടക്കം 3 മരണം

Synopsis

ബംഗാളിലെ മുര്‍ഷിദാബാദില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ടായ തീ പിടുത്തത്തില്‍ മൂന്ന്  പേര്‍ മരിച്ചു. 50 കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഏതാനും ദിവസങ്ങള്‍ മാത്രമായ ഒരു പിഞ്ചുകുഞ്ഞും ഉള്‍പ്പെടുന്നു. ഒരു രോഗിയുടെ ബന്ധുവും ആശുപത്രിയിലെ ഒരു ജീവനക്കാരനുമാണ് മരിച്ച മറ്റുള്ളവര്‍.

ആശുപത്രിയിലെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് പരിഭ്രാന്തരായ രോഗികളും ബന്ധുക്കളും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. സംഭവത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അന്വേഷണത്തിന് ഉത്തരവിട്ടു. പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പൊലീസില്‍ നിന്നും ഫയര്‍ ഫോഴ്സില്‍ നിന്നും മുഖ്യമന്ത്രി പ്രത്യേകം റിപ്പോര്‍ട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
.നവജാത ശിശുക്കളടക്കം നിരവധിപേര്‍ ആശുപത്രിക്കുള്ളില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തി.പുരുഷ ശസ്‌ത്രക്രിയാ വാര്‍ഡിലാണ് തീപിടുത്തമുണ്ടായത്..ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാട്ടിനെ പേടിക്കുന്ന പാർട്ടിയായോ സിപിഎം? പരാതി പാരഡിയേക്കാൾ വലിയ കോമഡി': പി സി വിഷ്ണുനാഥ്
നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍