പരവൂര്‍ വെടിക്കെട്ട് ദുരന്തം; മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍

Published : Apr 17, 2016, 11:34 AM ISTUpdated : Oct 04, 2018, 07:08 PM IST
പരവൂര്‍ വെടിക്കെട്ട് ദുരന്തം; മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍

Synopsis

വിശദമായ അന്വേഷണം നടത്തിയെങ്കിലും ദുരന്തം നടന്ന ദിവസം മുങ്ങിയ കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയെ ഇതുവരെ പിടിക്കാനായിട്ടില്ല. കൃഷ്ണന്‍കുട്ടിയുടെ ഭാര്യ അനാര്‍ക്കലിയും സംസ്ഥാനം വിട്ടെന്നാണ് വിവരം. കൃഷ്ണന്‍കുട്ടിയെ ഏതുവിധേനയെയും കുടുക്കാനാണ് ഇയാളുടെ തൊഴിലാളികളെ ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുക്കുന്നത്. കരുനാഗപ്പള്ളി സ്വദേശികളും സംഭവം നടക്കുമ്പോള്‍ കൃഷ്ണന്‍കുട്ടിയുടെ സഹായികളുമായിരുന്ന സിബു, അജി, ശശി എന്നിവരാണ് ഇന്ന് പുലര്‍ച്ചെ പിടിയിലായത്. വെടിക്കെട്ട് നടന്ന സാഹചര്യവും ഇവരോട് ക്രൈംബ്രാഞ്ച് വിശദമായി ചോദിച്ചറിഞ്ഞു.

അതേസമയം ഒരാഴ്ചത്തെ ഇടവേളയ്‌ക്ക് ശേഷം ഞായറാഴ്ച പുലര്‍ച്ചെ നാലരയ്‌ക്ക് വെടിക്കെട്ട് ദുരന്തം നടന്ന പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം പൂജകള്‍ക്കായി തുറന്നു. 
തന്ത്രി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ പുണ്യാഹവും ശുദ്ധികലശവും നടത്തി. വെടിക്കെട്ടപകടത്തില്‍ 108 പേര്‍ മരിച്ച സാഹചര്യത്തില്‍ 16 ദിവസത്തിന് ശേഷം തുറന്നാല്‍ മതിയെന്ന അഭിപ്രായം ഉണ്ടായിരുന്നു. വലിയ സ്ഫോടനമുണ്ടായിട്ടും ക്ഷേത്രത്തിന് യാതൊരു കോടുപാടും ഉണ്ടായിട്ടില്ല. ക്ഷേത്ര ഭരണസമതി ഭാരവാഹികളെല്ലാം പൊലീസ് കസ്റ്റഡിയിലും ഒളിവിലും ആയതിനാല്‍ ദൈനംദിന കാര്യങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആലോചനയിലാണ് നാട്ടുകാര്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീടിന് സമീപത്തേക്ക് സ്ഫോടക വസ്തു എറിഞ്ഞു, സുരക്ഷ കണക്കിലെടുത്ത് പയ്യന്നൂരിൽ 100 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നു
മണിപ്പൂരിൽ ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 5.2 തീവ്രത; നാശനഷ്ടങ്ങളോ ആളപായമോ ഇല്ല