പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ക്രൂരപീഡനം; രണ്ടുപേര്‍ പിടിയില്‍

Published : Jan 08, 2017, 08:51 AM ISTUpdated : Oct 04, 2018, 07:06 PM IST
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ക്രൂരപീഡനം; രണ്ടുപേര്‍ പിടിയില്‍

Synopsis

കരിംനഗര്‍: മാനസിക അസ്വാസ്ഥ്യമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 57 കാരനും രണ്ട് യുവാക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ശേഷം നഗ്‌നനൃത്തം ചെയ്യിപ്പിച്ച് വീഡിയോയില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. തെലങ്കാനയിലെ കരീംനഗര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തില്‍ർ പ്രതികളായ രണ്ടുപേര്‍ പൊലീസ് പിടിയിലായി.

രാമദുഗു മണ്ഡലിലെ ഗോപാല്‍റാവുപേട്ട് ഗ്രാമത്തിലാണ് ക്രൂരസംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.  പ്രദേശവാസികളായ തഡഗോണ്ട രാജയ്യ(57), തഡഗോണ്ട ലക്ഷ്മണ്‍(19), തഡകോണ്ട രാകേഷ്(18) എന്നിവരാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. രാജയ്യയും ലക്ഷ്മണനും പിടിയിലായി. ഒളിവില്‍ പോയ രാകേഷിനായുള്ള തിരച്ചില്‍ തുടരുകയാണ്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലൈംഗികാതിക്രമം പുറത്തറിഞ്ഞത്.

ഡിസംബര്‍ 31 നാണ് സംഭവം. വീട്ടില്‍ തനിച്ചായിരുന്ന പതിനാറുകാരിയെ അടുത്തുള്ള വയലിലേക്ക് കൊണ്ടുപോയ മൂന്നംഗ സംഘം ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌നനൃത്തം വീഡിയോയില്‍ ചിത്രീകരിക്കുകയുമായിരുന്നു. കുടുംബത്തിന് നാണക്കേട് ആകുമെന്ന് കരുതി പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിപ്പെട്ടില്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് ചെരിപ്പ് നിര്‍മ്മാണ കമ്പനിയില്‍ തീപിടുത്തം; ആളപായമില്ല
ശബരിമല സ്വർണക്കൊള്ള കേസ്: ജാമ്യം തേടി എൻ വാസു സുപ്രീം കോടതിയിൽ