
അഞ്ച് വര്‍ഷം മുമ്പ് വരെ ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നായി നിംഹാന്‍സില്‍ ലഹരി വിമുക്ത ചികിത്സ തേടിയത്തുന്നവരില്‍ തൊണ്ണൂറ് ശതമാനം പേരും മദ്യത്തിനടിമകളായിരുന്നു. ബാക്കിയുള്ള പത്ത് ശതമാനം പേരില്‍ ഭൂരിപക്ഷം പേരും കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരും. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മദ്യത്തിനടിമകളായി ചികിത്സക്കെത്തുന്നവരുടെ എണ്ണം 85 ശതമാനമാകുകയും വീര്യമേറിയ കൊക്കെയ്ന്‍, എല്‍.എസ്.ഡി ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിതായും നിംഹാന്‍സിലെ ലഹരിവിമുക്ത വിഭാഗം പ്രഫസര്‍ ഡോക്ടര്‍ പ്രതിമ മൂര്‍ത്തി പറയുന്നു. ഇതില്‍ തന്നെ സ്‌ത്രീകളുടേയും യുവാക്കളുടേയും എണ്ണം ആശങ്കയുണ്ടാക്കുന്നതാണെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഭൂരിപക്ഷം സ്‌ത്രീകളും മയക്കുമരുന്ന് ഉപയോഗിക്കുന്നത് അവരുടെ പങ്കാളികളോടൊപ്പമാണ്. വിഷാദത്തില്‍ നിന്നും സമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷ തേടാനും ഒഴിവ് സമയം ചെലവഴിക്കാനുമാണ് സ്‌ത്രീകളില്‍ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ സ്‌ത്രീകള്‍ക്കായി നിംഹാന്‍സില്‍ പുതിയ വാര്‍ഡും തുടങ്ങിക്കഴിഞ്ഞു. 2004ലാണ് രാജ്യത്തെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം അവസാനമായി സര്‍വ്വേ നടത്തിയത്. പുതിയ സര്‍വ്വേ നടക്കാത്തത് കാരണം രാജ്യത്ത് 10 വര്‍ഷമായി മയക്ക് മരുന്ന് ഉപയോഗത്തിലും ലഭ്യതയിലുമുള്ള പ്രവണതകള്‍ സംബന്ധിച്ച് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃത്യമായ വിവരമില്ല. ദേശീയാടിസ്ഥാനത്തില്‍ പുതിയ സര്‍വ്വേ ലഭ്യമായാല്‍ ഏതൊക്കെ മേഖലകളില്‍ ഏതൊക്കെ മയക്കുമരുന്നുകള്‍ ലഭിക്കുമെന്ന് അന്വേഷണ ഏജന്‍സികള്‍ വിവരം ലഭിക്കുമെന്ന് നാര്‍കോടിക്‌സ് കണ്‍ട്രോണ്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സുനില്‍ കുമാര്‍ സിന്‍ഹ പറഞ്ഞു. ഇത് കൂടാതെ ഇവയെ തടയുന്നതിനും മറ്റുമായി സര്‍ക്കാരുകള്‍ക്ക് ഫലപ്രദമായി ഇടപെടുകയും ചെയ്യാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam