മൂന്നു ട്രെയിനുകള്‍ ഒരേ ട്രാക്കില്‍ വന്നു; ഒഴിവായത് വന്‍ദുരന്തം

Web Desk |  
Published : Sep 27, 2017, 09:37 AM ISTUpdated : Oct 04, 2018, 11:27 PM IST
മൂന്നു ട്രെയിനുകള്‍ ഒരേ ട്രാക്കില്‍ വന്നു; ഒഴിവായത് വന്‍ദുരന്തം

Synopsis

അലഹാബാദ്: ഉത്തര്‍പ്രദേശിലെ അലഹാബാദില്‍ മൂന്നു ട്രെയിനുകള്‍ ഒരേ ട്രാക്കില്‍ വന്നു. എന്നാല്‍ ജീവനക്കാരുടെ അസരോചിതമായ ഇടപെടലില്‍ നേരിയ വ്യത്യാസത്തില്‍ കൂട്ടിയിടി ഒഴിവാകുകയായിരുന്നു. വേഗത്തിലുള്ള ബ്രേക്ക് ചെയ്യല്‍ കാരണം ഒരു ട്രെയിനില്‍ അപ്പര്‍ ബര്‍ത്തിലുള്ള യാത്രക്കാരും ലഗേജുകളും തെറിച്ചുവീണു. യാത്രക്കാര്‍ക്ക് നേരിയ പരിക്കേറ്റു.

അലഹാബാദ് കന്റോണ്‍മെന്റ് ക്രോസിങിന് സമീപമായിരുന്നു സംഭവം. തുറന്ന ലെവല്‍ ക്രോസില്‍ ഓട്ടോറിക്ഷയെ ഇടിക്കാതിരിക്കാനാണ് ആദ്യമെത്തിയ തുരന്തോ എക്‌സ്‌പ്രസ് ബ്രേക്ക് ചെയ്തത്. തുരന്തോ എക്‌സ്‌പ്രസിന് പിന്നാലെയെത്തിയ ആനന്ദ് വിഹാര്‍ എക്‌സ്‌പ്രസ്, മഹാബോധി എക്‌സ്‌പ്രസ് എന്നീ ട്രെയിനുകള്‍ ഉടനടി ബ്രേക്ക് ചെയ്തതുകൊണ്ടാണ് അപകടം ഒഴിവായത്. പെട്ടെന്ന് ബ്രേക്ക് ചെയ്തതുവഴി മഹാബോധി എക്‌സ്‌പ്രസിലെ യാത്രക്കാരാണ് അപ്പര്‍ ബെര്‍ത്തില്‍നിന്ന് തെറിച്ചുവീണ് പരിക്കേറ്റത്. സിഗ്നലിങ് സംവിധാനത്തിലാണ് തകാര്‍ കാരണമാണ് ഒരേ ട്രാക്കില്‍ മൂന്നു ട്രെയിനുകള്‍ അടുത്തടുത്തായി വന്നതെന്ന് പറയപ്പെടുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ