തൃക്കാക്കരയിൽ തിരുവോണ മഹോത്സവത്തിന് കൊടിയേറി

Published : Aug 27, 2017, 06:59 AM ISTUpdated : Oct 05, 2018, 12:05 AM IST
തൃക്കാക്കരയിൽ തിരുവോണ മഹോത്സവത്തിന് കൊടിയേറി

Synopsis

തൃക്കാക്കര ക്ഷേത്രത്തിൽ തിരുവോണ മഹോത്സവത്തിന് കൊടിയേറി. കേരളത്തിലെ ഓണാഘോഷങ്ങളുടെ കേന്ദ്രസ്ഥാനമായ തൃക്കാക്കരയിൽ 10ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് നടക്കുന്നത്.

കൊടിയേറ്റ് കഴിഞ്ഞു, ഇനി തൃക്കാക്കരയിൽ ഉത്സവത്തിന്‍റെ നാളുകൾ. വിഷ്ണുവിന്‍റെ അവതാരമായ വാമനന്‍റെ പാദം പതിഞ്ഞ ഇടമാണ് തൃക്കാൽക്കരയെന്ന തൃക്കാക്കരയെന്നാണ് വിശ്വാസം. വിഷ്ണുവിനെ വാമന രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് തൃക്കാക്കരയിലേത്. മഹാബലി ആരാധന നടത്തിയിരുന്നയിടമാണ് തൃക്കാക്കര ശിവക്ഷേത്രമെന്നാണ് ഐതിഹ്യം. മാവേലിയെ സ്വീകരിക്കാൻ പൂക്കളത്തോടൊപ്പം തൃക്കാക്കരയപ്പനെയും വയ്ക്കുന്ന പതിവുണ്ട്.

ഉത്സവനാളുകളിൽ പ്രത്യേക പ്രാർത്ഥനകളുണ്ട് തൃക്കാക്കര ക്ഷേത്രത്തിൽ . ഉത്രാടദിനത്തിൽ പകൽപ്പൂരവും പള്ളിവേട്ടയും.  തിരുവോണ നാളിൽ മഹാബലിയെ എതിരേൽക്കുന്ന ചടങ്ങുണ്ട്.  പിന്നാലെ തിരുവോണ സദ്യയും കലാപരിപാടികളും കരിമരുന്ന് പ്രയോഗവും. 10നാൾ നീളുന്ന ഉത്സവത്തിന് ഇതോടെ പരിസമാപ്തിയാകും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നാളെ മുതൽ ഇന്ത്യൻ റെയിൽവേയുടെ വർധിപ്പിച്ച ടിക്കറ്റ് നിരക്ക്, 215 കി.മി വരെ ഓര്‍ഡിനറി ടിക്കറ്റിന് വില കൂടില്ല
ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു; മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്