
കൊല്‍ക്കത്ത: തൃണമൂൽ കോൺഗ്രസിലെ കലാപം രൂക്ഷമാകുന്നുവെന്ന് സൂചന. നാളത്തെ എംഎൽഎമാരുടെ യോഗം നിർണായകമാണ് പകുതി എംഎൽഎമാരും യോഗത്തിനെത്തില്ലെന്ന് ബിജെപി വൃത്തങ്ങൾ സബചിപ്പിച്ചു പരമാവധി പേരെ എത്തിക്കാൻ മമത നീക്കങ്ങൾ സജീവമാക്കി നാളെ മമത ബാനർജിയുടെ വസതിയിലാണ് നിര്‍ണായക യോഗം ചേരുന്നത് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നടന്ന ആദ്യ യോഗത്തിൽ 9 പേർ വിട്ടുനിന്നിരുന്നു
അതേ സമയം ടിഎംസി നേതാക്കളുടെ വീടുകളിൽ റെയ്ഡ് ഇന്നും തുടരുകയാണ് നോർത്ത് 24 പർഗാനസിൽ ടിഎംസി നേതാവിന്റെ പറമ്പിൽ ഡബിൾബാരൽ തോക്കടക്കം ആയുധശേഖരം പിടികൂടി ഇന്നലെ തൃണമൂൽ കോൺഗ്രസിന്റെ ടാങ്ക്രയിൽ ഓഫീസിൽ നിന്നും നൂറോളം തിരിച്ചറിയൽ രേഖകളടക്കം പിടികൂടിയിരുന്നു വോട്ട് ചെയ്യുന്നത് തടയാൻ ടിഎംസി നേതാക്കൾ പിടിച്ചെടുത്തതെന്നാണ് നാട്ടുകാരുടെ പരാതി
അതിനിടെ ബംഗാൾ നിക്ഷേപ സൗഹൃദമെന്ന് തെളിയിക്കാൻ ഹൂഗ്ലി സിംഗൂരിലേക്ക് ടാറ്റയെ കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുമെന്ന് ബിജെപി വ്യക്തമാക്കി ബംഗാൾ ബിജെപി അധ്യക്ഷൻ ഷമിക് ഭട്ടാചാര്യയാണ് വാർത്താ ഏജന്സിക്ക് നല്കിയ അഭിമുഖത്തില് ഇക്കാര്യം പറഞ്ഞത് ടാറ്റയ്ക്ക് നാനോ ഫാക്ടറി തുടങ്ങാൻ 2007ൽ ഇടത് സർക്കാർ 997 ഏക്കർ ഭൂമി നൽകിയ നടപടിക്കെതിരെ മമത ബാനർജിയുടെ നേതൃത്ത്വത്തിൽ നടന്ന പ്രക്ഷോഭത്തിലൂടെ വലിയ വിവാദമായിരുന്നു തുടർന്ന് 2008ൽ ടാറ്റ പദ്ധതി ഉപേക്ഷിച്ച് ബംഗാളിൽനിന്നും മടങ്ങി, സിംഗൂരില് വ്യവസായം വരണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്, സിംഗൂർ മണ്ഡലത്തില് ഇത്തവണ ടിഎംസി മന്ത്രി ബേചാറാം മന്നയടക്കം തോറ്റിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam