പഹൽ​ഗാം ആക്രമണത്തിന് ഭീകരർ അതിർത്തി കടന്നത് എങ്ങനെ, കടുത്ത സുരക്ഷാ വീഴ്ചയുടെ ഉത്തരവാദി ആരാണ്, കേന്ദ്രസർക്കാറിനോട് ചോദ്യങ്ങളുമായി തൃണമൂൽ കോൺ​ഗ്രസ്

Published : Jun 16, 2025, 10:36 AM ISTUpdated : Jun 16, 2025, 10:39 AM IST
Security forces in Jammu Kashmir

Synopsis

ഇന്റലിജൻസ് വീഴ്ചയുണ്ടായിട്ടും എന്തുകൊണ്ടാണ് ഐബി മേധാവിക്ക് ഒരു വർഷംകൂടി കാലാവധി നീട്ടി നൽകിയത്

ദില്ലി: പഹൽ​ഗാം ഭീകരാക്രമണത്തില്‍ കേന്ദ്രസർക്കാറിനോട് ചോദ്യങ്ങളുമായി തൃണമൂൽ കോൺ​ഗ്രസ് ജന സെക്രട്ടറി അഭിഷേക് ബാനർജി. ഭീകരർ അതിർത്തി കടന്നത് എങ്ങനെ, കടുത്ത സുരക്ഷാ വീഴ്ചയുടെ ഉത്തരവാദി ആരാണ്. ഇന്റലിജൻസ് വീഴ്ചയുണ്ടായിട്ടും എന്തുകൊണ്ടാണ് ഐബി മേധാവിക്ക് ഒരു വർഷംകൂടി കാലാവധി നീട്ടി നൽകിയത്, നേതാക്കൾ മുതൽ മാധ്യമപ്രവർത്തകരും ജഡ്ജിമാർക്കും എതിരെവരെ പെ​ഗാസസ് ഉപയോ​ഗിക്കുമ്പോൾ ഇത്തരം സംവിധാനങ്ങൾ ഭീകര സംഘങ്ങൾക്കെതിരെ ഉപയോ​ഗിക്കാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു

 ഭീകരാക്രമണം നടത്തിയ 4 ഭീകരർ എവിടെ , ഇതേകുറിച്ച് എന്തിന് മൗനം. ട്രംപിന്‍റെ  അവകാശ വാദങ്ങളോട് എന്തുകൊണ്ട് മൗനം തുടരുന്നു ഭീകരാക്രമണത്തിന് ശേഷം എത്ര രാജ്യങ്ങൾ ഇന്ത്യക്ക് പിന്തുണ അറിയിച്ചു, എന്തുകൊണ്ട് നിരന്തരം ഭീകരവാദ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടും പാക്കിസ്ഥാന് ഐഎംഎഫ് 1 ബില്യൺ ഡോളർ നൽകി, യുഎൻ സെക്യൂരിറ്റി കൗൺസിൽ കമ്മറ്റിയിൽ എങ്ങനെ പാക്കിസ്ഥാന് നിർണായക സ്ഥാനം ലഭിച്ചു രാജ്യം ഈ ചോദ്യങ്ങൾക്ക് ഉത്തരം കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മലപ്പുറം മതേതരവാദികളുടെ പറുദീസ; മലപ്പുറത്തിന്റെ രാഷ്ട്രീയം എല്ലാം നിറങ്ങളും ചേർന്നതെന്ന് കെ ടി ജലീൽ
ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്