വര്‍ണ്ണവിസ്മയം തീര്‍ത്ത് കുടമാറ്റം

Published : Apr 16, 2016, 11:19 PM ISTUpdated : Oct 04, 2018, 04:37 PM IST
വര്‍ണ്ണവിസ്മയം തീര്‍ത്ത് കുടമാറ്റം

Synopsis

തൃശൂര്‍: നാദ വിസ്മയം തീര്‍ത്ത് ഇലഞ്ഞിത്തറമേളം. പെരുവനവും അന്നമനട പരമേശ്വരമാരാരും കൊട്ടിക്കയറിയപ്പോള്‍ മേളാസ്വാദകര്‍ ആവേശത്തിന്റെ പാരമ്യത്തിലെത്തി. വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തി നടന്ന ചെറുപൂരങ്ങളുടെ പകല്‍  എഴുന്നള്ളത്ത് പൂരപ്രേമികളുടെ മനം നിറച്ചു. 

രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് തെക്കേഗോപുരനട കടന്ന് വടക്കുംനാഥ സന്നിധിയിലെത്തിയതോടെയാണ് 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പൂരത്തിന് തുടക്കമായത്. തുടര്‍ന്ന് പനമുക്കംപള്ളി ശാസ്താവും ചെന്പൂക്കാവ് ഭഗവതിയും വടക്കുംനാഥ ക്ഷേത്രത്തിലെത്തി. 

ചെറുപൂരങ്ങളുടെ വരവായിരുന്നു പിന്നീട്. ലാലൂര്‍ ദേശക്കാര്‍ക്ക് പിന്നാലെ 14 ആനകളെ അണിനിരത്തി ചൂരക്കോടുകാവ് ദേശക്കാരെത്തി. പിന്നാലെ അയ്യന്തോള്‍ ദേശക്കാരും നെയ്തലക്കാവിലമ്മയും ശ്രീമൂലസ്ഥാനത്തെത്തിയതോടെ പകല്‍ എഴുന്നള്ളത്തിന് സമാപനമായി., 

പൂരനഗരത്തെ ആവശേത്തിമിര്‍പ്പിലാക്കിയ ഇലഞ്ഞിത്തറ മേളയമായിരുന്നു പിന്നെ. പെരുവനം കുട്ടന്‍ മാരാരും സംഘവും കൊട്ടിക്കയറിയപ്പോള്‍ തൃശൂരുകാരും പൂരപ്രേമികളും എല്ലാം മറന്നു.

ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രമാണിത്തതിലേക്ക് തിരിച്ചെത്തിയ അന്നമനട പരമേശ്വര മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യവും കിഴക്കൂട്ട് അനിയന്മാരാരുടെ പാണ്ടിമേളവും പൂരനഗരിയെ ആവശേത്തിലാറാടിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരിങ്ങോട്ടുകര ക്ഷേത്ര സ്വത്തുക്കൾ കൈവശപ്പെടുത്തുന്നനായി വ്യാജ പീഡനക്കേസ്: ഒന്നാം പ്രതി അറസ്റ്റ് ചെയ്ത് കർണാടക പൊലീസ്
പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം; പ്രധാന സ്ഥാനാർത്ഥികളെ അറിയിച്ചാണ് മെറ്റീരിയൽ റും തുറന്നത്, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി കളക്ടർ