വിദേശികളെ നില നിര്‍ത്തുന്നതിനുള്ള ചിലവ് വര്‍ധിപ്പിക്കണമെന്ന് സൗദി

Published : Apr 16, 2016, 07:49 PM ISTUpdated : Oct 04, 2018, 11:51 PM IST
വിദേശികളെ നില നിര്‍ത്തുന്നതിനുള്ള ചിലവ് വര്‍ധിപ്പിക്കണമെന്ന് സൗദി

Synopsis

ജിദ്ദ: സ്വദശികളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍  വിദേശികളെ സൗദിയില്‍ നില നിര്‍ത്തുന്നതിനുള്ള ചിലവ് വര്‍ധിപ്പിക്കുകയും സ്വദേശികളുടെ ജോലിസമയം കുറക്കുകുയം വേണംമെന്ന് സൗദി ശൂറാ കൗണ്‍സില്‍. ചെറിയ നടപടികള്‍കൊണ്ട് മാത്രം പ്രശ്നപരിഹാരം സാധ്യമല്ലെന്നും ശൂറാ കൗണ്‍സിലിന് കീഴിലുള്ള തൊഴിലില്ലായ്മ പരിഹാര സമിതി അഭിപ്രായപ്പെട്ടു.

സ്വദേശികള്‍ക്കു കൂടുതല്‍ നിയമനം നല്‍കുന്നതിനു സ്ഥാപനയുടമകളെ പ്രേരിപ്പിക്കുന്നതിനു നിലവിലെ സാഹചര്യത്തില്‍ വിദേശികളെ ജോലിക്കു വെക്കുന്നതിനുള്ള ചിലവ് വര്‍ധിപ്പിക്കുകയും സ്വദേശികളുടെ ജോലി സമയം കുറക്കുകുയം വേണമെന്ന് ശൂറാകൗണ്‍സിലിന് കീഴിലുള്ള തൊഴിലില്ലായ്മ പരിഹാര സമിതി അഭിപ്രായപ്പെട്ടു.

സ്വദേശികളുടെ ജീവിത നിലവാരത്തിനുതകും വിധം മെച്ചപെട്ട വേതനം ലഭിക്കണം. ഇതിനു സാധ്യമാവുന്ന നിലക്ക് അവര്‍ക്കു വിവിധ ജോലികളില്‍ സൗജന്യ പരിശീലനം നല്‍കേണ്ടതുണ്ട്. കൂടുതല്‍ സ്വദേശികളെ നിയമിക്കുന്ന തരത്തില്‍ തൊഴില്‍ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണം. സ്ഥാപനങ്ങളിലുള്ള 75 ശതമാനം തൊഴിലാളികളും സ്വദേശികളായിരിക്കണം. ഇതിനുതകും വിധമാണ് തൊഴില്‍നിയമത്തില്‍ മാറ്റം വരുത്തേണ്ടതെന്നും സമിതി അഭിപ്രായപ്പെട്ടു.

സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനു നടത്തുന്ന പരിശോധനകള്‍ പരിഷ്‌കരിക്കുകകു. നിയമ ലംഘനങ്ങള്‍ക്കു ഇപ്പോള്‍ നടപ്പാക്കുന്നു ശിക്ഷയില്‍ മാറ്റം വരുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: രക്ഷാപ്രവർത്തനത്തിന് ധന സഹായം പ്രഖ്യാപിച്ച് കേരള സർക്കാർ, ജില്ല കളക്ടർക്ക് കൈമാറും
കോഴിക്കോട് മരുന്ന് മാറി നൽകി വയോധികൻ അപകടാവസ്ഥയിലായ സംഭവം; വ്യക്തമായ പ്രിസ്ക്രിപ്ഷൻ നൽകാൻ ഡോക്ടർമാർക്ക് സർക്കാർ മാർഗനിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ