
തൃശൂര്‍: 58-ാം കേരള സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുളള സ്വര്‍ണ്ണക്കപ്പിനെ വര്‍വേല്‍ക്കാന്‍ സാംസ്‌കാരിക തലസ്ഥാന നഗരവും ജില്ലയിലെ വടക്കന്‍ ഗ്രാമങ്ങളും വീഥികളും ഒരുങ്ങി. കോഴിക്കോട് നിന്ന് കൊണ്ടുവരുന്ന സ്വര്‍ണ്ണക്കപ്പ് 2018 ജനുവരി നാലിന് വ്യാഴാഴ്ച തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ കടവല്ലൂരില്‍ വച്ച് ആതിഥേയര്‍ സ്വീകരിക്കും. കഴിഞ്ഞ വര്‍ഷത്തെ വിജയികളായ കോഴിക്കോട് ജില്ലയിലെ ഡിഡിഇയില്‍ നിന്നും സ്വര്‍ണ്ണക്കപ്പ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, ഡി.പി.ഐ. കെ.വി.മോഹന്‍കുമാര്‍, ഏ.ഡി.പി.ഐ. ജെസ്സി ജോസഫ്, ഡി.ഡി.ഇ.തൃശൂര്‍ കെ.സുമതി, ട്രോഫി സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, കെ.രാജന്‍ എംഎല്‍എ, കണ്‍വീനര്‍മാരായ എം.എ.സാദിഖ്, സി.കെ.ബിന്ദുമോള്‍ എന്നിവര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങുക.
കടവല്ലുരിലെ അമ്പലം സ്റ്റോപ്പില്‍ നടക്കുന്ന ഏറ്റുവാങ്ങല്‍ ചടങ്ങിന് ശേഷം 58 ബൈക്കുകളുടെയും വാഹനങ്ങളുടെയും താളമേള വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയും കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.ശോഭന, വൈസ് പ്രസിഡണ്ട് കെ.ഇ.സുധീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഘോഷയാത്രയായി തൃശൂരിലേക്ക് പുറപ്പെടും. പ്രയാണമധ്യേ പെരുമ്പിലാവ് ടിഎംവി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ആദ്യ സ്വീകരണ യോഗത്തില്‍ വ്യവസായ-സ്‌പോര്‍ട്‌സ് മന്ത്രി എ.സി.മൊയ്തീന്‍, പി.കെ.ബിജു എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ഗാനരചയിതാവ് ഹരിനാരായണന്‍, കഥകളി ആര്‍ട്ടിസ്റ്റ് രാജീവ് പീശപിള്ളി, സി.എച്ച്.റഷീദ്, ഇ.പി.ഖമറുദ്ദീന്‍, ഡിഇഒ എ.ആര്‍. മല്ലിക, എഇഒ പി.സച്ചിതാനന്ദന്‍, ലിസ മാത്യു തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. തുടര്‍ന്ന് കുന്നംകുളം ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കുന്നംകുളം നഗരസഭ സ്വീകരണമൊരുക്കും.
കേച്ചേരി ഗവ.യിപി സ്‌കൂളില്‍ മുരളി പെരിനെല്ലി എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വീകരിക്കും തുടര്‍ന്ന് അനില്‍ അക്കരെ എംഎല്‍എയുടെ നേത്രത്വത്തില്‍ 200 ഓളം ബൈക്കുകളുടെ അകമ്പടിയോടെ പുറ്റേക്കര സെന്റ് ജോര്‍ജ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ എത്തിക്കും. അവിടെ നിന്ന് പേരാമംഗലം എസ്ഡിവി ഹയര്‍ സെക്കണ്ടറി സ്‌കൂര്‍, മുതുവറ എസ്ആര്‍കെവിഎം ഹയര്‍.സെക്കണ്ടറി സ്‌കൂള്‍, പൂങ്കുന്നം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലും സ്വീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സ്വര്‍ണ്ണക്കപ്പ് പ്രയാണം ഉച്ചയ്ക്ക് ശേഷം തൃശൂര്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. വൈകീട്ട് മൂന്ന് മണിക്ക് പ്രധാന വേദിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കൃഷി വകുപ്പ് അഡ്വ.വി.എസ്.സുനില്‍ കുമാര്‍, വ്യവസായ സ്‌പോര്‍ട്‌സ് വകുപ്പ് എ.സി.മൊയ്തീന്‍ എന്നിവര്‍ സ്വര്‍ണ്ണക്കപ്പ് ഏറ്റുവാങ്ങും. മേയര്‍ അജിത ജയരാജന്‍, എംപിമാരായ സി എന്‍ ജയദേവന്‍, ഇന്നസെന്റ്, കൗണ്‍സിലര്‍ കെ.മഹേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാനതലത്തില്‍ കഴിഞ്ഞ വര്‍ഷം വരെ നിലവിലുണ്ടായിരുന്ന ഒന്ന്, രണ്ട്, മൂന്ന് എന്നിവയില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് മാത്രമാണ് ട്രോഫികള്‍ നല്‍കിയിരുന്നത്. പുതിയ മാന്വല്‍ പരിഷ്‌കാരത്തോടെ മുഴുവന്‍ എഗ്രേഡ്കാര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന സാംസ്‌കാരിക സ്‌കോളര്‍ഷിപ്പിനും സര്‍ട്ടിഫിക്കറ്റിനും പുറമെ വ്യക്തിഗത ട്രോഫികളും നല്‍കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam