ആശുപത്രി വാര്‍ഡില്‍ ചുമര് ഇളകി വീണു; ചികിത്സയിലിരുന്ന കുഞ്ഞ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

By Web DeskFirst Published Apr 30, 2018, 2:19 PM IST
Highlights
  • കുഞ്ഞിന്റെ ദേഹത്ത് പൊടി വീണെങ്കിലും പരുക്കുകളില്ല.
  • വാർഡിലെ രോഗികളെ മാറ്റിപാർപ്പിച്ചു

തിരുവനന്തപുരം: തൈയ്ക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ചുമര് ഇളകി വീണു. ലാപ്രോസ്കോപി വിഭാഗം വാർഡിൽ കിടത്തിയിരുന്ന കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മാറനല്ലൂർ സ്വദേശി സുരേഷിന്റെ കുഞ്ഞാണ് രക്ഷപ്പെട്ടത്. കിടക്കയ്ക്ക് മുകളിലെ ചുമര് അടർന്ന് വീഴുകയായിരുന്നു. കുഞ്ഞിന്റെ ദേഹത്ത് പൊടി വീണെങ്കിലും പരുക്കുകളില്ല. വാർഡിലെ രോഗികളെ മാറ്റിപാർപ്പിച്ചു. സംഭവത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോന നടത്തി. വാർഡിന്റെ അവസ്ഥ ശോചനയീമാണെന്നാണ് രോഗികളുടെ പരാതി.
 

click me!