നാലരയോടെ ടാപ്പിം​ഗിന് പോകുന്നതിനിടെ കടുവയെ കണ്ടതായി തൊഴിലാളി, കഴിഞ്ഞ ദിവസം അലർച്ച കേട്ടു; സംഭവം പാലക്കാട് മം​ഗലംഡാമിൽ

Published : Jan 27, 2026, 03:06 PM IST
tiger found

Synopsis

കഴിഞ്ഞ ദിവസം സമീപത്ത് യുവാവ് കടുവയുടെ അലർച്ച കേട്ടതായും വനം വകുപ്പിനെ വിവരമറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്നെ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാട് കണ്ടെത്തിയതായും നാട്ടുകാർ പറയുന്നു. 

പാലക്കാട്: പാലക്കാട് മംഗലം ഡാം ഓടം തോട് വീണ്ടും കടുവയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി. ഇന്ന് പുലർച്ചെ നാലരയോടെയാണ് റബർ ടാപ്പിങ്ങിന് പോകും വഴി കടുവയെ കണ്ടത്. നന്നങ്ങാടി വേലം കുന്നിലേക്ക് പോകുന്നതിനിടെയാണ് കടുവയെ കണ്ടതെന്ന് റബര്‍ ടാപ്പിംഗ് തൊഴിലാളിയായ ധര്‍മജൻ പറഞ്ഞു. വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം യുവാവ് കടുവയുടെ അലര്‍ച്ച കേട്ടതായും വനംവകുപ്പിനെ വിവരമറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തന്നെ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാട് കണ്ടെത്തിയതായും നാട്ടുകാർ പറയുന്നു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റഷ്യൻ, ഇറാനിയൻ എണ്ണ വാങ്ങാൻ നൽകിയ ഇളവ് പുതുക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി; 'യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിപ്പിക്കണം'
ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്