
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിൻറ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം. എല്ലാ നഗരങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. പ്രധാന ചടങ്ങുകള്‍ നടക്കുന്ന തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പൊലീസ് പരിശോധനകള്‍ തുടങ്ങി.
സ്വാതന്ത്രദിനാഘോഷങ്ങള്‍ നടക്കുന്ന പശ്ചായത്തലത്തിൽ ജാഗ്രത പലാിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെയും ഇൻറലിജൻസും നേരത്തെ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിർദ്ദേശം നൽകിയിരുന്നു. പ്രധാന നഗരങ്ങളിലെല്ലാം പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്‍റുകള്‍, മാളുകള്‍, എയർപോർട്ട് എന്നിവടങ്ങിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്.
നാളെ 8.30ക്ക് സെൻട്രൽ സ്റ്റേഡയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തും. സ്റ്റേഡിയത്തിന്‍റെ പരിസരത്ത് ഇന്ന മുതൽ വാഹന പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. നാളെ രാവിലെ ഗതാഗത നിയന്ത്രണവുമുണ്ടാകും. 24 പ്ലാറ്റൂണികള്‍ പങ്കെടുക്കുന്ന പരേഡിൽ കർണാടകപൊലീസും പങ്കെടുക്കുന്നുണ്ട്. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam