ടിം കെയിന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

Published : Jul 24, 2016, 02:06 AM ISTUpdated : Oct 05, 2018, 02:12 AM IST
ടിം കെയിന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

Synopsis

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍  ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി വിര്‍ജ്ജീനിയ സെനറ്റര്‍ ടിം കെയിനിനെ ഹില്ലരി ക്ലിന്റണ്‍ പ്രഖ്യാപിച്ചു. ഇരുവരും ഒന്നിച്ചുള്ള ആദ്യ പൊതു പരിപാടിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ കടുത്ത ഭാഷയില്‍ കെയ്ന്‍ വിമര്‍ശിച്ചു.

തിങ്കളാഴ്ച ഫിലാഡെല്‍ഫിയയില്‍ നടക്കുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍വെന്‍ഷനു മുന്നോടിയായാണു വിര്‍ജീനിയ സെനറ്റര്‍ ടിം കെയ്‌നിന്റെ സ്ഥാനാര്‍ഥിത്വം  ഹില്ലരി ക്ലിന്റണ്‍ പ്രഖ്യാപിച്ചത്. അമേരിക്കയിലെ മിയാമിയില്‍ നടന്ന പൊതുപരിപാടിയില്‍  തന്റെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ഥിയെ ഹില്ലരി പ്രശംസ കൊണ്ടു മൂടി. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ കെയ്‌നിന്റെ സ്ഥാനാര്‍ത്ഥിത്വം ഹില്ലരി അറിയിച്ചിരുന്നു.

കെയ്‌നിനെതിരെ ശക്തമായ വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തി. തട്ടിപ്പുകാരിയായ ഹില്ലരിയും അഴിമതിക്കാരനായ കെയ്‌നും ചേര്‍ന്നാല്‍ അമേരിക്കയ്ക്ക് പുരോഗതിയുണ്ടാകില്ലെന്ന് ട്രംപിന്റെ വക്താവ് ജേസണ്‍ മില്ലര്‍  പറഞ്ഞു.

എന്നാല്‍ തൊഴിലാളി സമൂഹത്തിന്റെ ശക്തമായ പിന്തുണയുള്ള 58 കാരനായ ടിം കെയ്ന്‍ ഹില്ലരിക്ക് വിജയം സമ്മാനിക്കുമെന്നാണു ഡമോക്രാറ്റുകളുടെ വാദം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തുറന്ന് പറഞ്ഞ് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനെയി; അമേരിക്കയുമായുള്ള ധാരണക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ല, സമ്മതിച്ചത് പ്രസിഡന്‍റിന്‍റെ ആ ഉറപ്പിൽ
'മുഖ്യമന്ത്രിക്ക് ഗവർണറെ ഭയം, എതിർക്കാൻ പേടിച്ച് ദയനീയമായ കീഴടങ്ങൽ'; ഭരണം നിയന്ത്രിക്കുന്നത് ആരെന്ന് വിഡി സതീശനോട് പിണറായി വിജയൻ