ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിപിന്‍റെ കെലപാതകത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍

By Web DeskFirst Published Feb 22, 2018, 9:55 PM IST
Highlights

തിരൂര്‍: ആർ.എസ്.എസ് പ്രവർത്തകനായിരുന്ന തിരൂർ വിപിൻ വധക്കേസിൽ ഒന്നാം പ്രതി അറസ്റ്റിലായി. എടപ്പാൾ സ്വദേശി അബ്ദുൾ ലത്തീഫാണ് അറസ്റ്റിലായത്. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും നേരിട്ടു പങ്കെടുത്ത ആളാണ് ലത്തീഫെന്ന് പൊലീസ് പറഞ്ഞു.

ഹൈദരാബാദിൽ ഒളിവിൽ കഴിയുകയായി പ്രതി പെരിന്തൽമണയിലെത്തിയപ്പോഴാണ്  പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനേഴായി. കഴിഞ്ഞ ഓഗസ്റ്റ്‌ 24 നാണ് പുളിച്ചോട്ടിൽ വച്ച്  ആർഎസ്എസ് പ്രവർത്തകനും ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയുമായ ബിപിൻ കൊല്ലപ്പെട്ടത്. ഫൈസൽ വധക്കേസിന്റെ വൈരാഗ്യമായിരുന്നു ബിപിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് തിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിപിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാരകമായി മുറിവേറ്റ വിപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. 2016 നവംബര്‍ 19നാണ് മതം മാറ്റത്തിന്‍റെ പേരില്‍ കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയത്. കേസില്‍ പോലിസ് പിടിയിലായ എട്ട് ആര്‍എസ് എസ്  പ്രവര്‍ത്തകരില്‍ ഒരാളാണ് കൊല്ലപ്പെട്ട വിപിന്‍.  ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ പ്രധാന പ്രതിയാണ് ലത്തീഫ്. 

click me!