'വർ​ഗവഞ്ചകർ പിണറായിയും എം വി ​ഗോവിന്ദനും, ആരാണ് പാർട്ടിയെ ഉപയോ​ഗിച്ച് കച്ചവടം നടത്തിയത്?'; വിമർശിച്ച് ടി കെ ​ഗോവിന്ദൻ

Published : Sep 17, 2026, 02:31 PM IST
T K Govindan Threat

Synopsis

പാർട്ടി താൽപര്യത്തിന് പകരം വ്യക്തി താൽപര്യം ഉയർത്തിയ വഞ്ചകൻ പാർട്ടി സെക്രട്ടറിയാണ്. താനും കുഞ്ഞികൃഷ്ണനും പറഞ്ഞത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഗോവിന്ദനെതിരായ നടപടിയെന്നും ടികെ ​ഗോവിന്ദൻ പറഞ്ഞു.

കണ്ണൂർ: വർഗവഞ്ചകർ പിണറായിയും എം വി ഗോവിന്ദനുമാണെന്ന് ടി കെ ഗോവിന്ദൻ എംഎൽഎ. മുഖ്യമന്ത്രി പദം ഉപയോഗിച്ച് മകൾ ബിസിനസ്‌ വളർത്തിയത് മുഖ്യമന്ത്രിക്കു അറിയാമായിരുന്നല്ലോ എന്നും ടികെ ​ഗോവിന്ദൻ ചോദിച്ചു. പാർട്ടിയെ ഉപയോഗിച്ച് കച്ചവടം നടത്തിയത് ആരാണ്? ഇതാണ് വർഗവഞ്ചന. പാർട്ടി താൽപര്യത്തിന് പകരം വ്യക്തി താൽപര്യം ഉയർത്തിയ വഞ്ചകൻ പാർട്ടി സെക്രട്ടറിയാണ്. താനും കുഞ്ഞികൃഷ്ണനും പറഞ്ഞത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഗോവിന്ദനെതിരായ നടപടിയെന്നും ടികെ ​ഗോവിന്ദൻ പറഞ്ഞു.

ഐസക്കിനെയും ടി പി രാമകൃഷ്ണനേയും സെക്രട്ടറിയറ്റിൽ നിന്നു ഒഴിവാക്കിയത് സ്വതന്ത്രഅഭിപ്രായം പറഞ്ഞതിനാണ്. ഇത് പാർട്ടി മേലാളന്മാർക്ക് ഇഷ്ടമായില്ല. ജയരാജനെ ഉൾപ്പെടുത്തിയത് കൊണ്ട് കാര്യമില്ല. അണികളെ കബളിപ്പിക്കലാണ് ഇതെല്ലാം. ഇഡിക്കെതിരായി കോൺഗ്രസ്സിനുള്ള അതേ നിലപാടാണ് തനിക്കും ഉള്ളത്. പിണറായിയുടെ മോൾക്ക് എതിരായ കാര്യങ്ങളിൽ അന്വേഷണം നടത്തട്ടെ.

തെറ്റു തിരുത്തിയാൽ തിരിച്ചെടുക്കുമെന്നാണ് ബേബിയുടെ പ്രസ്താവന. പത്രത്തിൽ അല്ല എം എ ബേബി പറയേണ്ടത്. പുറത്താക്കിയത് തെറ്റായി പോയി എന്ന് ബേബി പറയട്ടെ. അപ്പോൾ തിരിച്ചു പോകുന്ന കാര്യത്തെകുറിച്ചൊക്കെ ആലോചിക്കാം. സങ്കൽപിക ചോദ്യങ്ങൾക്ക് മറുപടി ഇല്ല. മാധ്യമ സ്ഥാപനത്തിൽ പരിശോധന നടത്തുന്നത് പത്രപ്രവർത്തന സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്ന വ്യാഖ്യാനം സൃഷ്ടിക്കുമെന്നും ടികെ ​ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മുഖ്യമന്ത്രിയിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്'; സംസ്ഥാന സർക്കാരിനെ പുകഴ്ത്തി സുരേഷ് ഗോപി
ബെംഗളൂരു സ്ഫോടനക്കേസ്; വാദം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി