
ദില്ലി: ബെംഗളൂരു സ്ഫോടനക്കേസിലെ വാദമുഖങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശം. വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുൽ നാസർ മദനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ ഉത്തരവ്. 16 വർഷം നീണ്ട നടപടികൾക്കൊടുവിൽ വിധി പറയാനിരിക്കെയാണ് കോടതി മാറ്റിയത്. കഴിഞ്ഞ മൂന്ന് വർഷമായി നടത്തിയ അന്തിമവാദം വീണ്ടും ആവർത്തിക്കേണ്ടി വരുമെന്നും മദനി ചൂണ്ടിക്കാട്ടി. നേരത്തെ ഇതേ കേസിലെ കൂട്ടുപ്രതിക്ക് ഒരു വർഷത്തിനകം വാദം പൂർത്തിയാക്കാൻ സുപ്രീം കോടതി നൽകിയ ഉത്തരവ് തനിക്കും ബാധകമാക്കണമെന്നായിരുന്നു മദനിയുടെ ആവശ്യം. ഈ അപേക്ഷ അംഗീകരിച്ചാണ് നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചത്. വാദം ഇനിയും നീളരുതെന്നും പതിനാറ് വർഷമായി നടപടികൾ തുടരുകയാണെന്നും കേസിൽ മദനിക്കായി ഹാജരായ അഭിഭാഷകരായ ഹാരീസ് ബീരാൻ, അസർ അസീസ് എന്നിവർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam