ശബരിമല: ടി.കെ.എ. നായര്‍ ചെയര്‍മാനായി ഉപദേശക സമിതി

Published : Dec 29, 2017, 02:26 PM ISTUpdated : Oct 05, 2018, 02:15 AM IST
ശബരിമല: ടി.കെ.എ. നായര്‍ ചെയര്‍മാനായി ഉപദേശക സമിതി

Synopsis

തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനം, തീര്‍ഥാടകര്‍ക്കുളള സൗകര്യങ്ങള്‍ തുടങ്ങി എല്ലാകാര്യങ്ങളും സമയബന്ധിതമായി ചെയ്യുന്നതിന് ടി.കെ.എ നായര്‍ ചെയര്‍മാനായി സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ചു. റിട്ടയര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ടി.കെ.എ നായര്‍ ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. 

റിട്ടയര്‍ഡ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി.എം. മനോഹരന്‍, പ്രശസ്ത ചലച്ചിത്രകാരന്‍ ഷാജി എന്‍ കരുണ്‍, റിട്ടയര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ടി. ബാലകൃഷ്ണന്‍, റിട്ടയര്‍ഡ് ഐ.പി.എസ് ഉദ്യോഗസ്ഥനായ കെ.പി. സോമരാജന്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ബൃഹദ് പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാഹനങ്ങളിൽ അണുനശീകരണം, സംശയം തോന്നിയാൽ പിടിച്ചിറക്കി ആരോഗ്യപരിശോധന; കേരളത്തിലെ പക്ഷിപ്പനിയിൽ അതിര്‍ത്തികളില്‍ ജാഗ്രത ശക്തമാക്കി തമിഴ്‌നാട്
കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ ഒന്നാം ക്ലാസുകാരി മുങ്ങിമരിച്ചു