ന്യൂ മലബാർ പുനരധിവാസ കേന്ദ്ര സ്ഥാപകൻ എം.എം.ചാക്കോക്ക് ടിഎൻജി പുരസ്കാരം

By Web DeskFirst Published Jan 23, 2018, 11:48 AM IST
Highlights

തിരുവനന്തപുരം: സ്വന്തം പരിമിതികളെ മറികടന്ന് മറ്റുള്ളവരുടെ ആശ്രയമായിത്തീർന്ന എം എം ചാക്കോയ്ക്കാണ് ഈ വർഷത്തെ ടി എൻ ജി പുരസ്കാരം. കാസ‍ർകോട് മടിക്കൈയിൽ ഉള്ള ചാക്കോയുടെ ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ആരുമില്ലാത്ത നൂറുകണക്കിന് പേർക്കാണ് അഭയം നൽകുന്നത്. സ്വന്തം ജീവിതം അലംബഹീനര്‍ക്കായി നീക്കി വച്ചവര്‍. ഇങ്ങനെയുള്ളവരില്‍ നിന്ന് പത്ത് പേരാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്.

വലിയ മനസുണ്ടെങ്കിൽ അശരണര്‍ക്ക് അത്താണിയാകാൻ ശരീരത്തിന്‍റെ തളര്‍ച്ച തടസമില്ലെന്ന് തെളിയിച്ച എം.എം ചാക്കോ. ചാക്കോയുടെ നല്ല മനസിന്‍റെ തണലിൽ ആരോരുമില്ലാത്തവര്‍ സനാഥരായി.18 വര്‍ഷത്തിനിടെ 1432 പേരാണ് ചാക്കോയുടെ കൈ പിടിച്ച് ജീവിത വെളിച്ചത്തിലേയ്ക്ക് വന്നത്. ബന്ധുക്കൾ ഉപേക്ഷിക്കുന്നവരും രോഗം ബാധിച്ചവരും അനാഥ ബാല്യങ്ങളുമെല്ലാം ചാക്കോയ്ക്കും കുടുംബത്തിനും അവരുടെ വീട്ടുകാരാണ്.

പുരസ്കാരത്തിനായി പരിഗണിച്ചവരെല്ലാം സമൂഹത്തിന് മാതൃകയാണ്. തങ്ങളാലാവും വിധം ആലംബഹീനര്‍ക്ക് ആശ്രമാകുന്നവരാണ് ഇവരെല്ലാം. 30 ആം തീയതി തിരുവനന്തപുരം കനകക്കുന്നില്‍ വച്ച് പുരസ്കാരം സമ്മാനിക്കും. 

click me!