പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നിഷേധിച്ച് സ്കൂള്‍ അധികൃതര്‍

Published : Nov 28, 2017, 08:16 AM ISTUpdated : Oct 04, 2018, 07:54 PM IST
പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നിഷേധിച്ച് സ്കൂള്‍ അധികൃതര്‍

Synopsis

മുംബൈ: വിവാഹ വാഗ്​ദാനം നൽകി സൈനികൻ ലൈംഗികമായി പീഡിപ്പിച്ച വിദ്യാർഥിനിയെ സ്​കൂളില്‍ നിന്നും പുറത്താക്കി. പീഡനത്തിന്​ പൊലീസിൽ പരാതി നൽകിയതോടെയാണ്​ സ്​കൂൾ അധികൃതർ 15കാരിയെ പുറത്താക്കിയത്​. സ്​കൂളി​ന്‍റെ യശസ്​ സംരക്ഷിക്കാനാണ്​ പെൺകുട്ടിയെ പുറത്താക്കിയതെന്നാണ്​ വിശദീകരണം. പൊലീസ്​ സ്​റ്റേഷനിൽ നിന്ന്​ എഫ്​.​ഐ.ആർ ലഭിക്കാൻ പോലും ഏറെ ബുദ്ധിമുട്ടിയെന്ന്​ പെൺകുട്ടി പറയുന്നു.

ഗ്രാമത്തിൽ സന്ദർശനം നടത്തിയപ്പോഴാണ്​ വിവാഹ വാഗ്​ദാനം നൽകി സൈനികൻ ബലാത്സംഗം ചെയ്​തതെന്ന്​ പെൺകുട്ടി പറയുന്നു. പരാതി നൽകി​യപ്പോൾ ​അന്വേഷണത്തിനായി പൊലീസ്​ എത്തിയതോടെയാണ്​ സ്​കൂളില്‍ നിന്നും പെണ്‍കുട്ടിയെ പുറത്താക്കിയത്​. സ്​കൂൾ അധികൃതർ പെൺകുട്ടിയുടെ സഹോദര​നെ വിളിച്ച്​ പുറത്താക്കാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. അതേസമയം, തനിക്ക്​ സ്​കൂളിൽ പഠനം തുടരണമെന്ന്​ പെൺകുട്ടി പറഞ്ഞു. ആരോപണം സംബന്ധിച്ച്​ അന്വേഷണത്തിന്​ ലത്തൂർ ജില്ലാ കലക്​ടർ ജി. ശ്രീകാന്ത്​ ഉത്തരവിട്ടു.

അതേസമയം, സ്​കൂളിലെ 12ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ സഹോദര​ന്‍റെ അപേക്ഷ പ്രകാരമാണ്​ ടി.സി നൽകിയതെന്നാണ്​ സ്​കൂൾ അധികൃതർ പറയുന്നത്​. എന്നാൽ അപേക്ഷയില്ലാതെയാണ്​ ടി.സി നൽകിയതെങ്കില്‍ നടപടിയുണ്ടാകുമെന്ന്​ കലക്​ടർ അറിയിച്ചു. എഫ്​.​ഐ.ആർ രജിസ്​റ്റർ ചെയ്യുന്നതിന്​ പൊലീസ്​ ഒാഫീസർ 50000 രൂപ ആവശ്യപ്പെട്ടതായും പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു. കരിമ്പ്​ വെട്ടി ജീവിക്കുന്ന കുടുംബമാണ്​ ത​ന്‍റേതെന്നും പണം തരാൻ കഴിയുന്ന അവസ്​ഥയിൽ അല്ലെന്നും പെൺകുട്ടി പൊലീസുകാരോട്​ പറഞ്ഞു. 

വൈദ്യപരിശോധനക്ക്​ ശേഷം പെൺകുട്ടിയുടെ കുടുംബം പൊലീസ്​ സൂപ്രണ്ടിനെ സമീപിച്ചതിനെ തുടർനാണ്​ സൈനികനെതിരെ കേസെടുത്തത്​. കേസിന്‍റെ അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന്​ കുടുംബം പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വളം ചുമക്കുന്നതിനിടെ വീണ് നട്ടെല്ല് പൊട്ടി ആദിവാസി യുവാവ് മരണപ്പെട്ടു, അയൽവാസിക്കെതിരെ കേസ്
ജാർഖണ്ഡിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി സമരം ശക്തമാകുന്നു, സർക്കാരുമായി നടത്തിയ മൂന്നാം വട്ട ചർച്ചയും പരാജയം; നാളെ നിയമസഭാ മാർച്ച്