കടം തിരിച്ചു നല്‍കാന്‍ സാധിച്ചില്ല; യുവാവ് സുഹൃത്തിന് ഭാര്യയെ കാഴ്ചവച്ചു

Published : Oct 06, 2016, 06:01 AM ISTUpdated : Oct 05, 2018, 04:12 AM IST
കടം തിരിച്ചു നല്‍കാന്‍ സാധിച്ചില്ല; യുവാവ് സുഹൃത്തിന് ഭാര്യയെ കാഴ്ചവച്ചു

Synopsis

ഗാസിയബാദ്: വായ്പ വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ കഴിയാതെ വന്നതോടെ സുഹൃത്തിന് ഭാര്യ കാഴ്ചവച്ചു. സെപ്തംബര്‍ 29ന് ഉത്തര്‍പ്രദേശിലെ ഗാസിയബാദിലാണ് സംഭവം. സുഹൃത്ത് തിങ്കു വര്‍മ്മയില്‍ നിന്ന് വാങ്ങിയ 5000 രൂപ മടക്കിനല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ഭര്‍ത്താവ് നരേഷ് എന്ന മുപ്പതുകാരനാണ്, 26കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ അനുവാദം നല്‍കിയത്. രണ്ട് പിഞ്ചുകുട്ടികളുടെ മാതാവ് കൂടിയാണ് പീഡനത്തിന് ഇരയായ യുവതി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, സംഭവം നടന്ന രാത്രി നരേഷും തിങ്കുവും ഒരുമിച്ച് മദ്യപിച്ചു. തുടര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ തിങ്കുവിനെ ഭര്‍ത്താവ് അനുവദിച്ചു. അല്ലെങ്കില്‍ തന്‍റെ സഹോദരന്മാരെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. തിങ്കു മടങ്ങിയ ശേഷം ഭര്‍ത്താവും തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നും യുവതി പറയുന്നു. നരേഷും തിങ്കുവും പോലീസ് കസ്റ്റഡിയിലാണ് ഇപ്പോള്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുണ്യം പൊങ്കാല നിവേദ്യം; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്, തലസ്ഥാന ന​ഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല
പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചേ മതിയാകൂ, ഉറച്ച നിലപാട് എടുത്ത് രാഹുൽ ഗാന്ധി; ഇറാൻ വിഷയത്തിലെ മൗനത്തിനെതിരെ കടുത്ത വിമർശനം