
തിരുവനന്തപുരം: കേരളത്തിൽ നവോത്ഥാനമൂല്യങ്ങൾ സംരക്ഷിയ്ക്കാൻ ഒരു വകുപ്പ് തന്നെ സംസ്ഥാന സർക്കാർ രൂപീകരിയ്ക്കുന്നതിൽ തെറ്റില്ലെന്ന് അഡ്വ. ജയശങ്കർ. നവോത്ഥാനമൂല്യങ്ങൾക്കായി സജീവപ്രചാരണം കേരളത്തിൽ ഇന്ന് ആവശ്യമാണെന്നും ജയശങ്കർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ന്യൂസ് അവറി'ലായിരുന്നു അഡ്വ. ജയശങ്കറിന്‍റെ പ്രതികരണം.
ഭരണപരിഷ്കാര കമ്മീഷൻ പോലെ ഒരു നവോത്ഥാനവകുപ്പ് രൂപീകരിക്കാം. അതിന് ഒരു ചെയർമാനെയും വയ്ക്കാം. അവർ നൽകുന്ന ശുപാർശകൾ സർക്കാർ പരിഗണിച്ച് അംഗീകരിക്കണം.
കേരളം മറന്നു പോയ അയ്യാസ്വാമികൾ, വൈകുണ്ഠസ്വാമികൾ എന്നീ പേരുകൾ ആളുകൾ ഇപ്പോൾ വീണ്ടും ഓർക്കുന്നുണ്ടല്ലോ. മന്നത്ത് പദ്മനാഭൻ ഉൾപ്പടെയുള്ളവരെ മാത്രമല്ല, വിസ്മരിക്കപ്പെട്ടു പോയവരെയും ഓർക്കണം. എംഇഎസ്സിന്‍റെ ചിഹ്നത്തിൽ കാണുന്ന വളയിട്ട കൈ, മുസ്ലീം സ്ത്രീയുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് രൂപകൽപന ചെയ്തതെന്ന് എത്ര പേർക്കറിയാം?
നവോത്ഥാനത്തിന് മുസ്ലീം ലീഗ് കൊടുത്ത സംഭാവനയെന്ത് - എന്നതുൾപ്പടെയുള്ള കാര്യങ്ങൾ സങ്കുചിതചിന്തയില്ലാതെ ഓർക്കേണ്ടതാണ്, പഠിപ്പിക്കേണ്ടതുമാണ്.- അഡ്വ. ജയശങ്കർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam