
കണ്ണൂര്‍: ഷുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം. രാവിലെ പത്തരയ്ക്ക് മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയിലാണ് യോഗം. യുഡിഎഫും യോഗത്തില്‍ പങ്കെടുക്കും. മുമ്പുണ്ടാക്കിയ സമാധാന കരാര്‍ നടപ്പിലാകാത്തതിനെതിരെ യോഗത്തില്‍ പ്രതിഷേധമറിയിക്കാനാണ് ബിജെപി തീരുമാനം.
യോഗം പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. ഇതേസമയം ഷുഹൈബ് വധത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കെ.സുധാകരന്റെ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സമരവും തുടരുകയാണ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam