കേരളത്തിലെ സഹകരണ സംഘങ്ങളിലും ബാങ്കുകളിലുമായി നടന്ന 550 കോടി രൂപയുടെ തട്ടിപ്പിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷണം ഊർജ്ജിതമാക്കി. സംസ്ഥാനത്തെ 17 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ കോടികളുടെ ക്രമക്കേടുകൾ കണ്ടെത്തി

കൊച്ചി: സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലേയും പരിശോധനയിൽ കോടികളുടെ ക്രമക്കേടുകൾ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (ഇ ഡി). 550 കോടിയുടെ തട്ടിപ്പിലാണ് അന്വേഷണം നടക്കുന്നതെന്നും ഇ ഡി അറിയിച്ചു. 27 കേസുകളിലാണ് അന്വേഷണം. എറണാകുളം അങ്കമാലി അർബൻ സഹകരണ സംഘത്തിലെ 1.82 കോടിയുടെ രണ്ട് സ്ഥിരനിക്ഷേപങ്ങൾ മരവിപ്പിച്ചതായും ഇ ഡി അറിയിച്ചു. 33.82 കോടി രൂപ വരുന്ന 159 വായ്പകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. തെന്നല സഹകരണ ബാങ്കിലെ 24.50 ലക്ഷം ബാലൻസുള്ള 20 സ്ഥിര നിക്ഷേപങ്ങൾ മരവിപ്പിച്ചെന്നും ഇ ഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്നലെയാണ് സഹകരണ ബാങ്കുകളിലേയും സംഘങ്ങളിലേയും തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് കേരളത്തിലെ 17 സ്ഥലങ്ങളിൽ ഒരേസമയം ഇ ഡി പരിശോധന നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player