മിസ് യൂണിവേഴ്‍സ് കിരീടം ഫിലിപ്പീന്‍സിന്‍റെ കാട്രിയോണ എലൈസ ഗ്രേക്ക്

By Web TeamFirst Published Dec 17, 2018, 1:37 PM IST
Highlights

ജീവിതത്തില്‍ പടിച്ച ഏറ്റവും വലിയ പാഠമെന്താണെന്നും അത് മിസ് യൂണിവേഴ്‍സ് എന്ന നിലയ്ക്ക് എങ്ങനെ ഉപയോഗിക്കുമെന്നായിരുന്നു അവസാന ചോദ്യോത്തര വേളയില്‍ കാട്രിയോണ എലൈസ ഗ്രേ നേരിട്ടത്.

ബാങ്കോക്ക്: മിസ് യൂണിവേഴ്സ് കിരീടം ഫിലിപ്പീന്‍സ് യുവതി കാട്രിയോണ എലൈസ ഗ്രേക്ക്. ദക്ഷിണാഫ്രിക്കയുടെ ടാമറിന്‍ ഗ്രീനും  വെനസ്വേലയുടെ സ്തെഫാനി ഗുട്ടെറെസുമാണ് ഒന്നും രണ്ടും റണ്ണറപ്പായത്. കഴിഞ്ഞവര്‍ഷത്തെ മിസ് യൂണിവേഴ്സായ ദെമി ലൈ നേല്‍ പീറ്റേര്‍സ്  കാട്രിയോണയെ കിരീടം ചൂടിപ്പിച്ചു. അവസാന 20 പേരില്‍ പോലും ഇന്ത്യയുടെ നേഹാല്‍ ചുഡാസാമയ്ക്ക് ഇടം പിടിക്കാനായില്ല. സ്പെയിനിന്‍റെ ആംഗല പോണ്‍സ് എന്ന ട്രാന്‍സ്‍ജെന്‍റര്‍ വനിതയും മത്സരത്തില്‍ പങ്കെടുത്തിരുന്നു.

ജീവിതത്തില്‍ പടിച്ച ഏറ്റവും വലിയ പാഠമെന്താണെന്നും അത് മിസ് യൂണിവേഴ്‍സ് എന്ന നിലയ്ക്ക് എങ്ങനെ ഉപയോഗിക്കുമെന്നായിരുന്നു അവസാന ചോദ്യോത്തര വേളയില്‍ കാട്രിയോണ എലൈസ ഗ്രേ നേരിട്ടത്. കയ്യടി നേടുന്ന ഉത്തരമായിരുന്നു കാട്രിയോണയുടേത്. മനിലയിലെ ചേരികളില്‍ ജീവിതം വളരെ ദാരിദ്രത്തിലാണ്. അവിടെ ഒരുപാട് പ്രവര്‍ത്തിക്കാറുണ്ട്. എല്ലാഅവസ്ഥകളിലെയും സൗന്ദര്യത്തെ കാണാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കുട്ടികളിലെ. എല്ലാത്തരം അവസ്ഥകളെയും വളരെ പോസിറ്റീവായി കാണാന്‍ ശ്രമിക്കും അത്തരം അവസ്ഥകളില്‍ തനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് മനസിലാക്കാനും പറ്റുമെന്നുമായിരുന്നു കാട്രിയോണ എലൈസ ഗ്രേയുടെ മറുപടി.

click me!