ഹര്‍ത്താലിനിടെ അക്രമം; പാലക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു

By Web TeamFirst Published Dec 14, 2018, 10:01 AM IST
Highlights

സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ അക്രമം.  പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ നിർത്തിയിട്ട മൂന്ന് ബസുകളുടെ ചില്ലുകൾ തകർത്തു. പുലർച്ചെ 3.30 ഓടെയായിരുന്നു അതിക്രമം. 

 

പാലക്കാട്: സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ അക്രമം.  പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ നിർത്തിയിട്ട മൂന്ന് ബസുകളുടെ ചില്ലുകൾ തകർത്തു. പുലർച്ചെ 3.30 ഓടെയായിരുന്നു അതിക്രമം. 

അതേസമയം, കോഴിക്കോട്ട് നിന്ന് കെഎസ് ആർടിസി ബസുകൾ സർവീസ് തുടങ്ങി. പൊലീസ് സംരക്ഷണയിൽ കോൺവോയ് അടിസ്ഥാനത്തിലാണ് സർവീസ്. ബാംഗ്ലൂർ, സുൽത്താൻ ബത്തേരി , മാനന്തവാടി എന്നിവിടങ്ങളില്‍ ബസുകൾ പുറപ്പെട്ടു. 

തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് കെഎസ്ആര്‍ടിസി സർവീസ് ഇതുവരെ തുടങ്ങിയിട്ടില്ല. പൊലീസ് സംരക്ഷണം കിട്ടിയാൽ മാത്രം സർവീസ് തുടങ്ങിയാൽ മതിയെന്നാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.

വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യാശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍. അതേസമയം, രാഷ്ട്രീയപാര്‍ട്ടിയോട് ആഭിമുഖ്യം ഉള്ളതായി ആര്‍ക്കും അറിയില്ല എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ഹര്‍ത്താല്‍ ജനം തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

click me!