പ്രവീണ്‍ തൊഗാഡിയയെ കാണാനില്ല; ബിജെപി സര്‍ക്കാറിന്‍റെ രഹസ്യ തടവിലെന്ന് വിഎച്‍പി

Published : Jan 15, 2018, 08:04 PM ISTUpdated : Oct 05, 2018, 02:39 AM IST
പ്രവീണ്‍ തൊഗാഡിയയെ കാണാനില്ല; ബിജെപി സര്‍ക്കാറിന്‍റെ രഹസ്യ തടവിലെന്ന് വിഎച്‍പി

Synopsis

ജയ്പൂര്‍: തങ്ങളുടെ നേതാവ് പ്രവീണ്‍ തൊഗാഡിയയെ കാണില്ലെന്നും പൊലീസ് അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. പൊലീസ് അതീവ രഹസ്യമായി തൊഗാഡിയയെ അറസ്റ്റ് ചെയ്തുവെന്നാണ് ആരോപണം. 

ഇതോടെ രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിനെതിരെ നേരിട്ട് രംഗത്തെതിയിരിക്കുകയാണ് വിഎച്‍പി. തുടര്‍ന്ന് വിഎച്‍പി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.  സര്‍ക്കാര്‍ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും സംഭവത്തോട് ഇവര്‍ പ്രതികരിച്ചു. 

തൊഗാഡിയയ്ക്കെതിരെ നേരത്തേ റജിസ്റ്റര്‍ ചെയ്ത കേസിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത പൊലീസ് നിഷേധിച്ചു. നേരത്തേ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും തൊഗാഡിയയെ കണ്ടെത്താനായില്ലെന്നാണ് പൊലീസ്  വിശദീകരണം.  തൊഗാഡിയയുടെ വീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും തൊഗാഡിയെ അവിടെ ഉണ്ടായിരുന്നില്ല. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫോസിൽ ഇന്ധനവും സാമ്പത്തിക താൽപ്പര്യവും; സൗദി സമ്മർദ്ദത്തിന് മുന്നിൽ വഴിയടഞ്ഞ കാലാവസ്ഥാ ഉച്ചകോടി
'ജയിപ്പിച്ച ജനങ്ങളോടാണ് ഉത്തരവാദിത്വം, സർക്കാരിനോട് മാത്രമല്ല'; കോൺഗ്രസ് എംഎൽഎ നയന രാജിവെച്ചു, ആനകളെ തുരത്തുന്നതിൽ തർക്കം