Latest Videos

അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം: കണ്ടെത്തിയാന്‍ നടപടിയെന്ന് തച്ചങ്കരി

By Web DeskFirst Published Mar 9, 2018, 3:42 PM IST
Highlights
  • അന്‍വര്‍ എംഎല്‍എ നിയമം ലംഘിച്ചാല്‍ നടപടിയെന്ന് ഫയര്‍ഫോഴ്സ് മേധാവി
  • സംസ്ഥാനത്ത് കെട്ടിടങ്ങളിലെ അഗ്നി സുരക്ഷ നിയമ ലംഘനം കൂടുന്നു
  • നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കോഴിക്കോട്: പി വി അൻവർ എംഎൽഎയുടെ പാർക്കിന് മോട്ടോർ വെക്കാനുള്ള അനുമതി മാത്രമാണ് നൽകിയതെന്ന് ഫയർഫോഴ്സ് ഡയറക്ടർ ടോമിൻ തച്ചങ്കരി. പാര്‍ക്കിനെതിരായ പരാതിയില്‍  അന്വേഷണത്തിന് ഉത്തരവ് ഇട്ടിട്ടുണ്ടെന്നും നിയമ ലംഘനം കണ്ടെത്തിയാന്‍ നടപടി എടുക്കുമെന്നും ടോമിന്‍ ജെ തച്ചങ്കരി കോഴിക്കോട് പറഞ്ഞു.

പിവി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിലെ നിയമ ലംഘനം പ്രത്യേകം പരിശോധിക്കുമെന്നും ഫയര്‍
ഫോഴ്സ് മേധാവി വ്യക്തമാക്കി. അന്വേഷണത്തിന് ഉത്തരവിട്ടു. അഗ്നി സുരക്ഷ നിയമം ലംഘിച്ചാല്‍
കര്‍ശന നടപടി ഉണ്ടാകുമെന്നും ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു

സംസ്ഥാനത്ത് അറുനൂറോളം വന്‍കിടകെട്ടിടങ്ങള്‍ക്ക് അഗ്നി സുരക്ഷയില്ലെന്ന് കണ്ടെത്തിയതായും തച്ചങ്കരി അറിയിച്ചു.  അഗ്നി സുരക്ഷ ചട്ടം ലംഘിച്ച വൻകിട കെട്ടിടങ്ങളുടെ ലൈൻസ് റദ്ദാക്കാനും ഫയർഫോഴ്സ് മേധാവി ഉത്തരവിട്ടു. ഇവര്‍ നോട്ടീസ് നൽകി 60 ദിവസം കഴിഞ്ഞിട്ടും സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാത്തതിനാലാണ് നടപടി.

മൂന്നു ആശുപത്രികളുടെ കെട്ടിട പെർമിറ്റ് റദ്ദാക്കാനായി തദ്ദേശ സ്വയംഭരണ സെക്രട്ടറി ,പഞ്ചായത്ത് ഡയറക്ടർ എന്നിവർക്കാണ് നോട്ടീസ് നല്‍കിയത്. കിംസ് ആശുപത്രി,പാലന ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസ്, കരുണ മെഡിക്കൽ  കോളേജ് എന്നിവർക്കാണ് നോട്ടീസ്. ഇവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.


 

click me!