ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജേക്കബ് തോമസിന്‍റെ പരാതി

By Web DeskFirst Published Mar 9, 2018, 3:25 PM IST
Highlights
  • കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് ജേക്കബ് തോമസ് പരാതി നല്‍കി
  • ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജേക്കബ് തോമസ് 

തിരുവനന്തപുരം: തനിക്കെതിരായ ഉന്നത തല ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസ് കേന്ദ്രവിജിലൻസ് കമ്മീഷണർക്ക് പരാതി നൽകി. ഹൈക്കോടതിയിൽ നിന്ന് തനിക്കെതിരെ തുടർച്ചയായി പരമാർശമുണ്ടാകുന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പരാതിയിൽ പറയുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജേക്കബ് തോമസ്  പരാതിയുടെ പകർപ്പ് നൽകിയിട്ടുണ്ട്

 സര്‍ക്കാരിനെതിരായ പരാമര്‍ശത്തിന്‍റെ പേരിൽ സസ്പെന്‍ഷനിലുള്ള ജേക്കബ് തോമസ് വകുപ്പ് തല അന്വേഷണവും നേരിടുകയാണ് ഇതിനിടെയാണ് കേന്ദ്ര വിജിലൻസ് കമ്മിഷന് പരാതി നല്‍കിയത് .  മന്ത്രിമാ‍ക്കും രാഷ്ടച്രീയ നേതാക്കള്‍ക്കുമെതിരെ അഴിമതി കേസെടുത്ത് അന്വഷണ നടത്തിയ ഉദ്യോഗസ്ഥനാണ് താൻ. തനിക്കെതിരെ ഗൂഡോലചനയുണ്ട് . ജസ്റ്റിസ് പി ഉബൈദ്, ജസ്റ്റിസ് എബ്രഹാം മാത്യു എന്നിവരാണ് പ്രധാനപ്പട്ട കേസുകള്‍ പരിഗണിച്ചത്. ഈ ബഞ്ചുകളിൽ നിന്ന് തനിക്കെതിരെ നിരന്തമായ പരമാർശങ്ങളുണ്ടായി.  

കേസിനെ കുറിച്ച് കോടതിയെ ബോധ്യപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥർര്രക്കോ പ്രോസിക്യൂഷനോ കഴിഞ്ഞില്ല. തൻറെ ഭാഗം അഇവസതരിപ്പിക്കാൻ നിയമ സഹായം ലഭിച്ചില്ല. ഇതിന പിന്നിലെ ദൂഡോലന അന്വേഷിക്കണമെന്ന് ജേക്കബ് തോമസ് പറയുന്നു. പാറ്റൂർ കേസിൽ ലോകായുക്തയിൽ  നിന്നും പരാമര്‍ശമുണ്ടായി . ഉന്നത തല അന്വേഷണമുണ്ടായാൽ തെളിവുകള്‍ നല്‍കാമെന്നും പരാതിയിൽ ജേക്കബ് തോമസ് പറയുന്നു

 

 

.

 


 

click me!