
തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസവകുപ്പിനെതിരെ വിമർശനവുമായി പാഠപുസ്തക അച്ചടി ഏറ്റെടുത്ത കെബിപിഎസിന്റെ എംഡി ടോമിൻ തച്ചങ്കരി. അച്ചടി കുടിശ്ശികയായ 75 കോടി ഉടൻ നൽകില്ലെങ്കിൽ മൂന്നാം വാല്യം പാഠപുസ്ക അച്ചടി നിർത്തിവയ്ക്കേണ്ടിവരുമെന്ന് ചൂണ്ടികാട്ടി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് തച്ചങ്കരി കത്തു നൽകി. പാഠപുസ്ക അച്ചടി പ്രതിസന്ധിയിലായതോടെ കുടിശ്ശിക ഉടൻ കൈമാറാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
മൂന്നു വാല്യങ്ങളിലായി പാഠപുസ്ക അച്ചടിയുടെയുടെയും വിതരണത്തിന്റെയും പൂർണചുമതല പൊതുമേഖല സ്ഥാനപനമായ കെബിപിഎസിനെയാണ് വിദ്യാഭ്യാസ വകുപ്പ് ഏൽപ്പിച്ചത്. ഓണപ്പരീക്ഷ കഴിഞ്ഞെത്തിയ കുട്ടികള്‍ക്ക് രണ്ടാം വാല്യം പുസ്തകങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. ഇതിനിടെയാണ് കെബിപിഎസ്സും വിദ്യാഭ്യാസവകുപ്പും തമ്മിലുള്ള ശീതയുദ്ധം പുറത്തുവരുന്നത്. പാഠപുസ്ക അച്ചടിയിൽ ഇതുവരെ നൽകാനുള്ള 75 കോടി ഉടൻ നല്‍കില്ലെങ്കിൽ മൂന്നാം വാല്യത്തിന്റെ അച്ചടി ഉണ്ടാകില്ലെന്ന് ചൂണ്ടികാട്ടി കേരള ബുക്ക്സ് ആൻറ് പബ്ലിക്കേസ് എംഡി ടോമിൻ തച്ചങ്കരി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നൽകിയ കത്താണിത്.
കുടിശ്ശിക ആവശ്യപ്പെട്ട് നിരവധി കത്തുകള്‍ നൽകിയിട്ടും വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചില്ല. പാഠപുസ്തകങ്ങള്‍ സ്കൂളിൽ എത്തിക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ഓണ അവധിക്കാലത്ത് സഹരിക്കാത്തത് വിതരണം തടസ്സപ്പെടാൻ ഇടയായി. ഡിപ്പോകളെല്ലാം ചോർന്നൊലിക്കുന്ന നിലയിലാണെന്നും തച്ചങ്കരിയുടെ കത്തിലുണ്ട്.
സർക്കാർ പ്രസ്സിനെ ഒഴിവാക്കി പൂർണമായും അച്ചടി കെബിപിഎസിനെ ഏൽപ്പിച്ചതിൽ ഉദ്യോഗസ്ഥതലത്തിൽ അമർഷമുണ്ട്. പണമുണ്ടായിട്ടും കൊടുക്കാൻ വൈകുന്നതിന് പിന്നിൽ ഈ ശീതയുദ്ദമാണെന്നാണ് സൂചന. ഇതിനിടെയാണ് അച്ചടി നിർത്തിവയക്കുമെന്ന് തച്ചങ്കരിയുടെ മുന്നറിയിപ്പ്. പാരാതികളെ തുടർന്ന് പണം ഉടൻ കൈമാൻ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ വിദ്യാഭ്യാസവകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam