സ്കൂളിന് നാളെ അവധി പ്രഖ്യാപിച്ചു; പുലി ഭീതിയിൽ മുള്ളി ട്രൈബൽ ജിഎൽപി സ്കൂൾ

Published : Oct 22, 2025, 10:17 PM IST
puli hoilday school

Synopsis

അധ്യാപകരുടെ ക്വാർട്ടേഴ്സിനു മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞ ദിവസം പുലി പിടിച്ചിരുന്നു. തുടർന്നാണ് നാളെ സ്കൂളിന് അവധി നൽകിയിരിക്കുന്നത്.

പാലക്കാട്: പുലി ഭീതിയെ തു‌ടർന്ന് അട്ടപ്പാടിയിലെ സ്കൂളിന് അവധി പ്രഖ്യാപിച്ചു. അട്ടപ്പാടിയിലെ മുള്ളി ട്രൈബൽ ജി. എൽ. പി സ്കൂളിനാണ് അവധി പ്രഖ്യാപിച്ചത്. രണ്ടുദിവസമായി പുലി സ്കൂൾ പരിസരത്തെന്ന് അധ്യാപകരും രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. അധ്യാപകരുടെ ക്വാർട്ടേഴ്സിനു മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞ ദിവസം പുലി പിടിച്ചിരുന്നു. തുടർന്നാണ് നാളെ സ്കൂളിന് അവധി നൽകിയിരിക്കുന്നത്. പാലക്കാട് കാഞ്ഞിരപ്പുഴയിൽ വീട്ട് മുറ്റത്ത് പുലിയെത്തി. വാക്കോടൻ അംബികയുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന വളർത്തു നായയെ പുലി കൊണ്ടുപോയി. മൂന്ന് ദിവസം മുമ്പാണ് സംഭവം. ഇന്നലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലി എത്തിയ വിവരം അറിയുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുദ്ധം ആരംഭിച്ചാൽ വാഹനങ്ങളും വീടും സൈന്യം ഏറ്റെടുക്കും, പൗരൻമാർക്ക് എമർജൻസി അറിയിപ്പ്; നോർവേക്ക് ഭീഷണി റഷ്യയോ, ട്രംപോ?
ദീപക്കിന്റെ ആത്മഹത്യ: പിന്തുണയുമായി മെൻസ് അസോസിയേഷൻ, കുടുംബത്തിന് 3 ലക്ഷം കൈമാറി