മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിക്കെതിരെ ഉടുതുണിയുരിഞ്ഞ്  യുവതിയുടെ പ്രതിഷേധം

Web Desk |  
Published : Mar 05, 2018, 12:42 PM ISTUpdated : Jun 08, 2018, 05:49 PM IST
മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിക്കെതിരെ ഉടുതുണിയുരിഞ്ഞ്  യുവതിയുടെ പ്രതിഷേധം

Synopsis

പാർലമെന്‍ററി തെരഞ്ഞെടുപ്പിൽ വോട്ട്​ ചെയ്യാനെത്തിയപ്പോഴാണ്​ പ്രതിഷേധം നേരിടേണ്ടിവന്നത്​.

റോം: മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയും ഫോര്‍സ ഇറ്റാലിയ നേതാവുമായ ​സില്‍വിയോ ബെര്‍ലുസ്​ക്കോണിക്കെതിരെ പോളിങ്​ബൂത്തില്‍ മേൽ വസ്​ത്രം ധരിക്കാതെ  വനിതാ ആക്​ടിവിസ്റ്റിന്‍റെ പ്രതിഷേധം.  പാർലമെന്‍ററി തെരഞ്ഞെടുപ്പിൽ വോട്ട്​ ചെയ്യാനെത്തിയപ്പോഴാണ്​ പ്രതിഷേധം നേരിടേണ്ടിവന്നത്​.

അരക്ക്​ മുകളിൽ നഗ്​നയായ യുവതിയെ കണ്ട സില്‍വിയോ ബെര്‍ലുസ്​ക്കോണി പെട്ടെന്ന്​ മുഖം തിരിച്ച്​ പിറകോട്ട്​ മാറി. വോട്ട്​ ചെയ്യാനായി മിലാനിലെ പോളിങ്​ ബുത്തിൽ ക്യൂ നിന്ന്​ അകത്ത്​ കയറിയപ്പോഴായിരുന്നു അപ്രതീക്ഷിത പ്രതിഷേധം. ​സിൽവിയോ ബൂത്തിൽ കയറിയ ഉടൻ വനിതാ ആക്​ടിവിസ്​റ്റ്​ മേശയിൽ ചാടിക്കയറുകയും അദ്ദേഹത്തിനെതിരെ ആക്രോശിക്കുകയും ചെയ്​തു.

നിങ്ങളുടെ കാലാവധി കഴിഞ്ഞു, നിങ്ങളുടെ സമയം പൂർത്തിയായി എന്ന്​ പറഞ്ഞായിരുന്നു പ്രതിഷേധം. വനിതാ ആക്​ടിവിസ്​റ്റിനെ പൊലീസ്​ പുറ​ത്തേക്ക്​ കൊണ്ടുപോവുകയും സില്‍വിയോ  വോട്ട്​ രേഖപ്പെടുത്തി മടങ്ങുകയും ചെയ്​തു.   ബെര്‍ലുസ്​ക്കോണ നേതൃത്വം നൽകുന്ന മധ്യവലതുസഖ്യം തെരഞ്ഞെടുപ്പിൽ വിജയിക്കു​മെന്നാണ്​ കരുതുന്നത്​. 2013ലെ നികുതി തട്ടിപ്പ്​ കേസിൽ അകപ്പെട്ടതിനെ തുടർന്ന്​ അദ്ദേഹത്തിന്​ പദവിയിൽ തുടരാൻ കഴിഞ്ഞിരുന്നില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിടിച്ചെടുത്ത ഫോൺ റെക്കോർഡായി, പുറത്തുവന്നത് ക്രൂരത, പുതുക്കാട് പൊലീസ് മർദ്ദനത്തിൽ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യം
ചൂര മീനിൽ വിരകൾ കണ്ടെത്തിയെന്ന വാർത്ത; ഇന്ത്യൻ തീരങ്ങളിലെ ആശങ്ക വേണ്ടെന്ന് സിഎംഎഫ്ആർഐ