
ഹർത്താൽ ദിനത്തിൽ കൊച്ചി തുറമുഖത്തിറങ്ങിയത് ആയിരത്തിലേറെ വിദേശ വിനോദ സഞ്ചാരികളാണ്. മിക്കവരും ഫ്രാൻസിൽ നിന്നെത്തിയവർ. ടൂറിസം സീസണുമായി ബന്ധപ്പെട്ട് നേരത്തെ തയ്യാറാക്കിയ ചാർട്ട് പ്രകാരമാണ് ടൂർ ഓപ്പറേറ്റർമാർ ഇവരെ എത്തിച്ചത്.ടൂറിസം മേഖലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതിനാൽ ഇവർക്ക് നാട് കാണാൻ ഇറങ്ങാനായി. ഹർത്താൽ കാരണം യാത്ര കാൽനടയായിട്ടായിരുന്നു. യാത്രക്കിടെ ഹർത്താൽ
അനുകൂലികളുടെ പ്രകടനവും കണ്ടു.
ഹർത്താൽ വിനോദ സഞ്ചാരമേഖലയെ ബാധിക്കാതിരിക്കാൻ സർക്കാർ പോലീസിന് നിദേശം നൽകിയിരുന്നു. നെടുമ്പാശേരിയിലിറങ്ങിയ
വിദേശ സഞ്ചാരികളെ ലക്ഷ്യസ്ഥാനത്തിറക്കാൻ പോലീസ് സംരക്ഷണവും ഒരുക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam