ടി.​പി.​സെ​ൻ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത് വി​ട്ട​യ​ച്ചു

Published : Aug 06, 2017, 12:03 PM ISTUpdated : Oct 04, 2018, 07:48 PM IST
ടി.​പി.​സെ​ൻ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത് വി​ട്ട​യ​ച്ചു

Synopsis

തി​രു​വ​ന​ന്ത​പു​രം:  മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ അറസ്റ്റു ചെയ്ത് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുളള പരാമര്‍ശം നടത്തിയെന്ന കേസിലാണ് നടപടി. ജൂലൈ 29 നാണ് സൈബര്‍സെല്ലിനു മുമ്പാകെ സെന്‍കുമാര്‍ ഹാജറായത്. ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നതിനെ തുടര്‍ന്നാണ് സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയച്ചത്.

മതസ്പര്‍ദ്ധ പരത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേരള പൊലീസ് കേസെടുത്തിരുന്നു. സെന്‍കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയതിനു പിന്നാലെയാണ് നടപടി.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 153 എ എന്ന വകുപ്പാണ് സെന്‍കുമാറിന് മേല്‍ ചാര്‍ത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സെന്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ. 

സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച​ശേ​ഷം ഒ​രു വാ​രി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സെ​ൻ​കു​മാ​ർ മു​സ്ലിം വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ലൗ ​ജി​ഹാ​ദ് യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന് പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ലാ​ണ് സെ​ൻ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി. നൂ​റു​കു​ട്ടി​ക​ൾ ജ​നി​ക്കു​ന്പോ​ൾ 42 പേ​ർ മു​സ്ലിം വി​ഭാ​ഗ​ക്കാ​രാ​ണെ​ന്ന സെ​ൻ​കു​മാ​റി​ന്‍റെ പ​രാ​മ​ർ​ശ​വും വി​വാ​ദ​മാ​യി. പോലീസ് മേധാവി അറസ്റ്റിലാകുന്നത് സംസ്ഥാന പോലീസിന്‍റെ ചരിത്രത്തിൽ അപൂർവ സംഭവമാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ്: തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും
വെള്ളാപ്പള്ളിയെ തള്ളി ഡിവൈഎഫ്ഐ, 'പരാമർശങ്ങൾ ശ്രീ നാരായണ ധർമ്മത്തിന് വിരുദ്ധം'