സെന്‍കുമാര്‍ കേസ്; സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി

Published : Apr 10, 2017, 06:14 AM ISTUpdated : Oct 04, 2018, 07:14 PM IST
സെന്‍കുമാര്‍ കേസ്; സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി

Synopsis

ദില്ലി: ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയത് ചോദ്യം ചെയ്ത് മുന്‍ ഡി.ജി.പി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കുമെന്ന് സുപ്രീകോടതി. കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളി. ഉന്നത ഉദ്യോഗസ്ഥർ ഉണ്ടായിട്ടും സർക്കാർ സത്യവാങ്മൂലം നൽകിയില്ലെന്ന് കോടതി വിമര്‍ശിച്ചു. 

കാര്യപ്രാപ്തിയില്ലാത്ത ഉദ്യോഗസ്ഥനായതുകൊണ്ടാണ് സെന്‍കുമാറിനെ മാറ്റിയതെന്നായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. തീരുമാനം ജനങ്ങള്‍ക്ക് പൊലീസില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ കൂടിയാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. 

അതേസമയം സര്‍ക്കാരിന്റെ വാദങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സെന്‍കുമാറും സുപ്രീംകോടതിയില്‍ സത്യവാംങ്മൂലം സമര്‍പ്പിച്ചിരുന്നു. രാഷ്ട്രീയ പ്രേരിതമായാണ് തന്നെ മാറ്റിയതെന്നാണ് സെന്‍കുമാറിന്‍റെ ഹര്‍ജി.. ജസ്റ്റിസ് മദന്‍ പി ലോക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒഡീഷയിൽ സൂര്യാതപമേറ്റ് രണ്ട് മരണം; സെൻസസ് ജോലികളിൽ ഏർപ്പെട്ടിരുന്ന അധ്യാപകരാണ് മരിച്ചത്
ജോസഫ് സ്റ്റാലിനെതിരെയുള്ള ലേഖനം: കൊലപാതകങ്ങളുടെ ചക്രവർത്തി എന്ന് വിശേഷിപ്പിച്ചത് കൃത്യമായ ബോധ്യത്തോടെ; പാർട്ടി ഓഫീസുകളിൽ സ്റ്റാലിന്റെ ഫോട്ടോ വയ്ക്കാറില്ലെന്നും അജിത് കൊളാടി