29 മുസ്ലീം പേരുകള്‍ കുട്ടികള്‍ക്കിടുന്നത് ചൈന നിരോധിച്ചു

By Web DeskFirst Published Apr 25, 2017, 1:32 PM IST
Highlights

ഷിന്‍ജിയാങ് : ചൈനയിലെ മുസ്ലീം മേധാവിത്വ പ്രദേശമായ ഷിന്‍ജിയാങില്‍ നവജാത ശിശുക്കള്‍ക്ക് ചില മുസ്ലിം പേരുകള്‍ ഇടുന്നത് നിരോധിച്ചു. നിരോധിക്കപ്പെട്ട 29 പേരുകളുള്ള പട്ടികയാണ് ചൈനീസ് അധികൃതര്‍ പുറത്തിറക്കിയിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് സാധാരണയായി ഇടാറുള്ള പേരുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 

മതവികാരം പ്രോത്സാഹിപ്പിക്കുന്ന പേരുകള്‍ക്ക് തടയിടുകയെന്നതാണ് വിലക്കിന് പിന്നില്‍. ഇസ്‌ലാം, ഖുര്‍ആന്‍, മക്ക, ഇമാം, സദ്ദാം, ഹജ്ജ്, മദീന, ജിഹാദുമായി ബന്ധമുള്ള മറ്റു പേരുകള്‍ എന്നിവയാണ് പട്ടികയുള്ളത്. ഇതേസമയം, മറ്റു നിഷ്പക്ഷമായ മുസ്‌ലിം പേരുകള്‍ക്ക് നിരോധമില്ലെന്നും അധികൃതര്‍ പറയുന്നു.

നിരോധിക്കപ്പെട്ട പേരുകള്‍ കുട്ടികള്‍ക്ക് ഇട്ടാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പട്ടികയില്‍ അവര്‍ക്ക് ഇടം നേടാനാകില്ലെന്ന കാര്യം ഉത്തരവില്‍ മാതാപിതാക്കളെ പ്രത്യേകം ഓര്‍മ്മിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പേരുകളിട്ടാല്‍ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികം തുടങ്ങിയ സര്‍ക്കാരിന്റെ ഒരു പരിരക്ഷയും കുഞ്ഞുങ്ങള്‍ക്ക് ലഭിക്കില്ല. 

click me!