നോട്ട് നിരോധനത്തില്‍ നഷ്‌ടം; ബിജെപി ഓഫീസില്‍ വ്യവസായി ആത്മഹത്യക്ക് ശ്രമിച്ചു

Published : Jan 07, 2018, 01:20 PM ISTUpdated : Oct 05, 2018, 02:22 AM IST
നോട്ട് നിരോധനത്തില്‍ നഷ്‌ടം; ബിജെപി ഓഫീസില്‍ വ്യവസായി  ആത്മഹത്യക്ക് ശ്രമിച്ചു

Synopsis

ഡെറാഡൂണ്‍∙ നോട്ട് നിരോധനത്തില്‍ നഷ്‌ടം സംഭവിച്ചുവെന്നാരോപിച്ച് വ്യവസായി ബി.ജെ.പി ഓഫീസിലെത്തി ആത്മഹത്യാശ്രമം നടത്തി. ഉത്തരാഖണ്ഡ് കൃഷിമന്ത്രി സുബോധ് ഉനിയാലിന്റെ ഡെറാഡൂണിലെ ഓഫിസിലെത്തിയാണ് പ്രകാശ് പാണ്ഡെ എന്നയാള്‍ വിഷം കഴിച്ച് ആത്മഹത്യയ്‌ക്കു ശ്രമിച്ചത്. 

കടകളിലും മറ്റും ചരക്ക് എത്തിച്ചിരുന്ന ഇയാളുടെ തൊഴില്‍ 2016ലെ നോട്ട് നിരോധനത്തെ തുടര്‍ന്ന് നഷ്‌ടത്തിലായെന്നാണ് ആരോപണം. വായ്പകള്‍ തിരിച്ചടയ്‌ക്കാന്‍ കഴിയാതെ കടുത്ത പ്രതിസന്ധിയിലായി. ലോണുകളുടെ പലിശ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ധനകാര്യ മന്ത്രിക്കും ബിജെപി അധ്യക്ഷനും കത്തയച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇയാള്‍ പറഞ്ഞു. തന്റെ കഥ വിവരിച്ച ശേഷം ഇയാള്‍ സുബോധ് ഉനിയാലിന്റെ ഓഫീസില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍തന്നെ മന്ത്രിയുടെ കാറില്‍ ഇയാളെ ആശുപത്രിയിലെത്തിച്ച് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. വിഷം കഴിച്ചതിന് ശേഷമാണ് പാര്‍ട്ടി ഓഫിസില്‍ എത്തിയതെന്ന് സംശയിക്കുന്നതായി മന്ത്രി അറിയിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച്ഡി രേവണ്ണയെ ലൈംഗികാതിക്രമ കേസിൽ കോടതി വെറുതെ വിട്ടു; 'വൈകിയ പരാതിയിൽ ന്യായികരണമില്ല'
രാജ്യത്തെ ഏറ്റവും ക്ലീൻ സിറ്റിയിൽ വെള്ളത്തിന് അസ്വാഭാവികമായ രുചിയും ഗന്ധവും, കുടിവെള്ളത്തിൽ മലിനജലം കലർന്നു, 8 മരണം