
സിഗ്നല്‍ സംവിധാനം ഒഴിവാക്കി കൊച്ചിയില്‍ ഏര്‍പ്പെടുത്തിയ ഗതാഗതപരിഷ്കരണത്തില്‍ വലഞ്ഞ് കാല്‍നടയാത്രക്കാര്‍. ചീറിപ്പാഞ്ഞ് വാഹനങ്ങള്‍ പായുമ്പോള്‍,റോഡ് മുറിച്ച് കടക്കാനാകാതെ ബുദ്ധിമുട്ടുകയാണ് സാധാരണക്കാര്‍.
നഗരത്തില്‍ പാലാരിവട്ടത്തും, വൈറ്റിലയിലുമാണ് സിഗ്നല്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കിയത്. ഇതു നിലവില്‍ വന്നതോടെ ഊഴം കാത്ത് കിടക്കാതെ വാഹനങ്ങള്‍ക്ക് കടന്നുപോകാം. ഗതാഗതക്കുരുക്ക് അഴിക്കുന്നതിന് ഒരു പരിധി വരെ പുതിയ സംവിധാനം സഹായകരമായെങ്കിലും വലഞ്ഞത് കാല്‍നടയാത്രക്കാരാണ്. ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങള്‍ക്കിടയിലൂടെ റോഡ് മുറിച്ചു കടക്കാന്‍ മാര്‍ഗ്ഗമില്ലാതായി. പ്രായമുള്ളവരുടെയും,സ്‌ത്രീകളുടെയും കാര്യമാണ് കഷ്‌ടം.
ഗതാഗതം നിയന്ത്രിക്കാനും കാല്‍നടക്കാരെ സഹായിക്കാനും പൊലീസിന്റെ സേവനം ആവശ്യമാണ്. ഓണത്തിരക്ക് മൂലം ഇതിനുള്ള സേനാബലം പൊലീസിനില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam