ദേശീയ പണിമുടക്ക്: തിരുവനന്തപുരത്തും കൊച്ചിയിലും ചങ്ങനാശ്ശേരിയിലും ട്രെയിൻ തടഞ്ഞു

By Web TeamFirst Published Jan 9, 2019, 9:41 AM IST
Highlights

ജനത്തെ വലച്ച് ദേശീയ പണിമുടക്ക് രണ്ടാം ദിനത്തിലേക്ക്. സംസ്ഥാനത്ത് രണ്ടാം ദിവസവും ട്രെയിനുകൾ തടഞ്ഞു. തിരുവനന്തപുരത്ത് വേണാട്, ശബരി എക്സ്പ്രസ് ട്രെയിനുകൾ പണിമുടക്ക് അനുകൂലികൾ തടഞ്ഞു. 

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനവും കേരളത്തിൽ ജനം പെരുവഴിയിലായി. ട്രെയിനുകൾ വ്യാപകമായി തടഞ്ഞു. പൊതുഗതാഗതം താറുമാറായി. പുലര്‍ച്ചെ അഞ്ചുമണിയോടെ തന്നെ സംസ്ഥാനത്ത് ട്രയിന്‍ ഉപരോധം തുടങ്ങി.തിരുവനന്തപുരം ഷൊര്‍ണ്ണൂര്‍ വൈണാട് എക്സസപ്രസ്സ് 40 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. 

ഏഴേകാലിന് ഹൈദരാബാദിലേക്കുള്ള ശബരി എക്സപ്രസ്സും തിരുവനന്തപുരം സ്റ്റേഷനില്‍ തടഞ്ഞു.മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് ശബരി എക്സപ്രസ്സ് തിരുവനന്തപുരം വീട്ടത്. ചങ്ങനാശേരിയിൽ തിരുവനന്തപുരം ഷൊർണൂർ എക്സ്പ്രസ്പ്രസും കായംകുളത്ത് കൊച്ചുവേളി - അമൃത്സർ എക്സ്പ്രസും സമരക്കാര്‍ ഉപരോധിച്ചു.ചെന്നൈ - മംഗലാപുരം മെയിൽ അര മണിക്കൂറിലധികം കണ്ണൂരിൽ തടഞ്ഞിട്ടു. എറണാകുളം ജില്ലയിൽ 2 ഇടങ്ങളിലാണ് സമരക്കാർ ട്രെയിൻ തടഞ്ഞത്. 

രാവിലെ 8 നു കളമശ്ശേരിയിൽ കോട്ടയം നിലമ്പൂർ പസഞ്ചറും, 9.30 നു നോർത്ത് റെയിൽവേ സ്റ്റേഷനിൽ പാലരുവി എസ്പ്രെസും തടഞ്ഞു. ആലുവയിൽ ട്രെയിൻ തടയുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്റ്റേഷനിലേക്ക് മാര്ച്ച് നടത്തി പ്രവർത്തകർ പിരിഞ്ഞു. 

പാലക്കാട്ട് കോയമ്പത്തൂര്‍ മംഗലാപുരം പാസഞ്ചറും, ഷൊര്‍ണ്ണൂര്‍ ജംഗ്ഷനില്‍ അഹല്യനഗര്‍ എക്സ്പ്രസും ഒരു ണിക്കൂറോളം തടഞ്ഞിട്ടു.അറ്റകുറ്റപ്പണിയുടെ പേരില്‍ ട്രയിനുനുകളുടേ വൈകിയോട്ടം പതിവായ കേരളത്തില്‍ ഉപരോധം കൂടിയായതോടെ യാത്രക്കാര്‍ വലഞ്ഞു.
 

click me!