പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റിയത് ലോക്കോപൈലറ്റിന്റെ അനാസ്ഥ മൂലം

By Web DeskFirst Published Jul 6, 2018, 11:09 AM IST
Highlights
  • ട്രെയിൻ നിർത്തിയിടുമ്പോൾ ചക്രങ്ങൾക്കടിയിൽ സ്ഥാപിക്കുന്ന ഉപകരണം കുരുങ്ങിയതാണ് പാളം തെറ്റാൻ കാരണം

കൊല്ലം: കൊല്ലം- തിരുവനന്തപുരം പാസഞ്ചർ ട്രെയിൻ കൊല്ലം സ്റ്റേഷനിൽ പാളം തെറ്റി. ട്രെയിൻ നിർത്തിയിടുമ്പോൾ ചക്രങ്ങൾക്കടിയിൽ സ്ഥാപിക്കുന്ന ഉപകരണം കുരുങ്ങിയതാണ് പാളം തെറ്റാൻ കാരണം. ലോക്കോ പൈലറ്റിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് സൂചന. ഇന്ന് രാവിലെയാണ് കൊല്ലം - തിരുവന്തപുരം പാസഞ്ചർ കൊല്ലം സ്റ്റേഷനിലെ മൂന്നാമത്തെ ട്രാക്കിൽ നിന്ന് എടുത്തപ്പോഴാണ് പാളം തെറ്റിയത്. 
 

click me!