
കോഴിക്കോട്: കടലുണ്ടിയിൽ റെയിൽവേ പാളത്തിൽ മരം വീണ് മംഗലാപുരം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാൻ ഒരു മണിക്കൂർ കഴിയുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. മഴ ശക്തമായതോടെയാണ് പാളത്തിലേക്ക് മരം വീണത്.
ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരും. 12 മുതൽ 20 സെ.മീ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിൽ കൺട്രോൾ റൂമുകൾ തുറക്കാൻ കളക്ടർമാർക്ക് ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. ശക്തമായ കാറ്റുണ്ടാകുമെന്നതിനാൽ മത്സ്യ തൊഴിലാളികൾക്കുള്ള ജാഗ്രതാനിർദ്ദേശം തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam