പത്തനംതിട്ടയിൽ ആയുഷ് ആശുപത്രിയുടെ നിർമ്മാണോദ്ഘാടന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരിടേണ്ടി വന്നത് ഒഴിഞ്ഞ സദസ്സ്. മന്ത്രിയുടെ പ്രസംഗം കേൾക്കാൻ പത്തിൽ താഴെ ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്, സിപിഎം പ്രവർത്തകർ പോലും ചടങ്ങിൽ പങ്കെടുത്തില്ല
- Home
- News
- Kerala News
- Malayalam News Live: സിപിഎം പ്രവർത്തകർ പോലും പങ്കെടുത്തില്ല, പത്തനംതിട്ടയിൽ ആരോഗ്യമന്ത്രിക്ക് 'ഒഴിഞ്ഞ സദസ്, പത്തിൽ താഴെ കാണികൾ മാത്രം! ആളില്ലാ കസേരകൾക്ക് മുന്നിൽ ഉദ്ഘാടനം
Malayalam News Live: സിപിഎം പ്രവർത്തകർ പോലും പങ്കെടുത്തില്ല, പത്തനംതിട്ടയിൽ ആരോഗ്യമന്ത്രിക്ക് 'ഒഴിഞ്ഞ സദസ്, പത്തിൽ താഴെ കാണികൾ മാത്രം! ആളില്ലാ കസേരകൾക്ക് മുന്നിൽ ഉദ്ഘാടനം

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില കുതിക്കാൻ സാധ്യത.
Malayalam News Live: സിപിഎം പ്രവർത്തകർ പോലും പങ്കെടുത്തില്ല, പത്തനംതിട്ടയിൽ ആരോഗ്യമന്ത്രിക്ക് 'ഒഴിഞ്ഞ സദസ്, പത്തിൽ താഴെ കാണികൾ മാത്രം! ആളില്ലാ കസേരകൾക്ക് മുന്നിൽ ഉദ്ഘാടനം
Malayalam News Live: ഒരു യാത്രാ വിമാനം ആക്രമണത്തിൽ തകർത്തു, ചിത്രം പങ്കുവച്ച് ഇറാൻ മാധ്യമങ്ങൾ; അമേരിക്കൻ-ഇസ്രയേലി ആക്രമണമെന്നും ആരോപണം
ബുഷെഹർ വിമാനത്താവളത്തിൽ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ഒരു യാത്രാവിമാനം തകർന്നെന്ന് ഇറാൻ മാധ്യമങ്ങൾ. സർവീസുകൾ നേരത്തെ നിർത്തിവെച്ചതിനാൽ വിമാനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നാണ് സൂചന
Malayalam News Live: 2 സീറ്റ്, എറണാകുളത്തെ സിപിഎമ്മിൽ തീരാത്ത ആശയക്കുഴപ്പം; എം സ്വരാജ് അല്ലെങ്കിൽ തൃപ്പൂണിത്തുറയിലാര്? ഉണ്ണികൃഷ്ണനെങ്കിൽ വൈപ്പിനിൽ എന്ത് ചെയ്യും?
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, വൈപ്പിൻ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ സിപിഎമ്മിൽ ആശയക്കുഴപ്പം തുടരുകയാണ്. തൃപ്പൂണിത്തുറയിൽ എം സ്വരാജിന് പകരം കെ എൻ ഉണ്ണികൃഷ്ണനെ പരിഗണിക്കുന്നതിൽ അഭിപ്രായ വ്യത്യാസം ശക്തമായി
Malayalam News Live: പ്രവാസികൾക്ക് ആശ്വാസമേകാൻ എയർ ഇന്ത്യ, ബോയിങ് 777 പറന്നുയർന്നു; 350 സീറ്റുള്ള വിമാനങ്ങൾ ഗൾഫ് മേഖലയിലെത്തും
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു. ജിദ്ദ, ദുബായ് എന്നിവിടങ്ങളിലേക്ക് ബോയിങ് 777 പോലുള്ള വലിയ വിമാനങ്ങൾ അയച്ച് ഇന്ത്യക്കാരുടെ മടക്കയാത്ര സുഗമമാക്കും
Malayalam News Live: പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തിനിടെ ആക്രമണം, കെട്ടിടം തകർത്തെന്ന് ഇസ്രയേൽ അവകാശവാദം; പഴയ കെട്ടിടമെന്നും യോഗസ്ഥലമല്ലെന്നും ഇറാൻ
പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാൻ ഇറാൻ നേതാക്കൾ യോഗം ചേർന്ന ക്യൂമിലെ കെട്ടിടം തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ, ആക്രമിക്കപ്പെട്ടത് പഴയ കെട്ടിടമാണെന്നും യോഗം അവിടെയല്ല നടന്നതെന്നും ഇറാൻ പ്രതികരിച്ചു
Malayalam News Live: റഷ്യയുടെ സുപ്രധാന നിർദ്ദേശമടക്കം തള്ളി ഇറാൻ; 'ചെകുത്താനോടുള്ള യുദ്ധം' തുടരും, അമേരിക്കയുമായി ഇനി ചർച്ചയില്ല, പശ്ചിമേഷ്യൻ യുദ്ധം മുറുകുന്നു
അമേരിക്കയുമായി യാതൊരു ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്ക മുൻകയ്യെടുത്ത് ചർച്ച നടത്തണമെന്ന റഷ്യയുടെ നിർദ്ദേശം തള്ളിയ ഇറാൻ, ഇത് 'ചെകുത്താനോടുള്ള യുദ്ധം' ആണെന്നും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും അറിയിച്ചു
Malayalam News Live: എൽഎൻജി ഉൽപ്പാദനം നിർത്തി ഖത്തർ എനർജി, ഇന്ത്യയിൽ പാചക വാതകം വില കത്തിക്കയറാൻ സാധ്യത; പ്രതിസന്ധി കനക്കുന്നു
എൽ എൻ ജി ഉത്പാദനം നിർത്തുകയാണെന്ന് ഖത്തർ എനർജി പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യ പ്രതിസന്ധിയിലാകും. പശ്ചിമേഷ്യയിലെ പ്രതിസന്ധി നീണ്ടുനിന്നാൽ ഇന്ത്യയിലെ പാചക വാതകത്തിന്റെയും വാഹന ഇന്ധനമായി ഉപയോഗിക്കുന്ന നാച്ചുറൽ ഗാസിന്റെയും ക്ഷാമത്തിന് ഇടയാക്കും.
Malayalam News Live: കടുപ്പിച്ച് റഷ്യ, യുദ്ധം ഉടൻ അവസാനിപ്പിക്കണം, ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ല; 'അമേരിക്ക ചർച്ചകൾക്ക് മുൻകയ്യെടുക്കണം'
പശ്ചിമേഷ്യൻ സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്ന് വ്യക്തമാക്കിയ റഷ്യ, ചർച്ചകൾക്ക് അമേരിക്ക മുൻകൈയെടുക്കണമെന്നും നിർദ്ദേശിച്ചു
Malayalam News Live: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപിഴവ് - പെണ്ണായി ജനിച്ച ആരും ഇനി ഈ വേദന അനുഭവിക്കരുതെന്ന് ഉഷ ജോസഫ്, ആശുപത്രി വിട്ടു
വയറ്റിനുള്ളിൽപ്പെട്ട കത്രിക കുരുക്കിൽ നിന്ന് മോചിതയായി ആലപ്പുഴ സ്വദേശി ഉഷ ജോസഫ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. അഞ്ച് വർഷമായി അനുഭവിച്ച വേദനയ്ക്ക് ആശ്വാസമുണ്ടെന്ന് ഉഷ പറഞ്ഞു.
Malayalam News Live: അമേരിക്കയുടേത് വന്യമൃഗ നീതി, ലക്ഷ്യം ഇറാന്റെ എണ്ണ; പ്രവാസികൾ തീ തിന്ന് കഴിയുന്ന അവസ്ഥയിലെന്നും മുഖ്യമന്ത്രി, പശ്ചിമേഷ്യൻ സംഘർഷത്തിൽ രൂക്ഷ വിമർശനം
പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്ന വന്യമൃഗ നീതിയാണ് നടക്കുന്നതെന്നും അമേരിക്കയുടെ ലക്ഷ്യം ഇറാന്റെ എണ്ണയാണെന്നും അദ്ദേഹം ആരോപിച്ചു
Malayalam News Live: ഇറാൻ ആണവനിലയമായ നാറ്റൻസിൽ ആക്രമണം സ്ഥിരീകരിച്ച് ഐഎഇഎ, ആണവ വികിരണമില്ല
നാറ്റൻസിൽ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി. ആണവ വികിരണമില്ലെന്ന് ഏജൻസി വ്യക്തമാക്കി.
Malayalam News Live: നിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്
ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്. ഇൻഡിഗോ, ഇത്തിഹാദ്, എമിറേറ്റ്സ് എയർലൈൻസുകൾക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും നിയന്ത്രിത സർവീസുകൾ തുടങ്ങി
Malayalam News Live: പൊങ്കാല ഭക്തരിൽ നിന്ന് അനധികൃത പിരിവ്; സ്കൂൾ പിടിഎ പ്രസിഡന്റ് ഉൾപ്പടെ രണ്ട് പേർ പിടിയിൽ
ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ ഭക്തരിൽ നിന്ന് അനധികൃത പിരിവ് നടത്തിയ രണ്ട് പേർ കസ്റ്റഡിയിൽ. എസ് എം വി ഗവൺമെന്റ് സ്കൂൾ പിടിഎ പ്രസിഡന്റ് കർണൻ ഉൾപ്പടെ രണ്ട് പേരാണ് പിടിയിലായത്.
Malayalam News Live: സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി, ടെഹറാനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി
സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി. ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹറാനിൽ നിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Malayalam News Live: ശബരിമല സ്വർണക്കൊള്ള - ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ നാളെ വിധി പറയും
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ സമർപ്പിച്ച ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും.
Malayalam News Live: ഇറാൻ സംഘർഷം - വിദേശ കപ്പലുകളിലെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ഡിജി ഷിപ്പിങ്
ഇറാൻ സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരന് പരിക്ക്. ഇന്ത്യൻ കപ്പലുകൾ ആക്രമണത്തിനിരയായിട്ടില്ലെന്ന് ഡിജി ഷിപ്പിങ്.
Malayalam News Live: ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും
ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷകളാണ് മാറ്റിവെച്ചത്. അഞ്ചാം തീയതി സാഹചര്യം വീണ്ടും വിലയിരുത്തുന്നതിനായി സിബിഎസ്ഇ യോഗം ചേരും.
Malayalam News Live: 'ഉടൻ പുറപ്പെടുക', പശ്ചിമേഷ്യ വിടാൻ പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്ക, വരും മണിക്കൂറുകളിൽ ആക്രമണം ശക്തമാകുമെന്ന് റിപ്പോട്ടുകൾ
സംഘഷാവസ്ഥ രൂക്ഷമായിരിക്കെ പശ്ചിമേഷ്യവിടാൻ പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്ക. 'ഉടൻ തന്നെ പുറപ്പെടുക' എന്ന സന്ദേശമാണ് അമേരിക്ക നൽകിയിരിക്കുന്നത്
Malayalam News Live: റിയാദിൽ അമേരിക്കൻ എംബസിക്ക് നേരെ ആക്രമണം
റിയാദിൽ അമേരിക്കൻ എംബസിക്ക് നേരെ ആക്രമണം നടന്നു. ഏരിയ തീപ്പിടിത്തം ഉണ്ടായി. ആക്രമിച്ചത് രണ്ട് ഡ്രോണുകൾ.
Malayalam News Live: ഇന്ത്യയുടെ നിശബ്ദത ചോദ്യം ചെയ്ത് സോണിയ
അയത്തൊള്ള അലി ഖമനേയിയെ വധിച്ചതിൽ ഇന്ത്യയുടെ നിശബ്ദത ചോദ്യം ചെയ്ത് സോണിയ ഗാന്ധി. നിശബ്ദതയെ നിഷ്പക്ഷതയായി കാണാനാകില്ല. പരമാധികാര രാഷ്ട്രത്തിൻറെ നേതാവിനെ കൊലപ്പെടുത്തിയത് കടന്നുകയറ്റമായി കാണണമെന്നും സോണിയ ഗാന്ധി.