
അങ്കമാലി യാർഡ് നവീകരണം നടക്കുന്നതിനാൽ ഓഗസ്റ്റ് നാല് മുതൽ 12 വരെ ഇതുവഴിയുള്ള ട്രെയിൻ സർവീസിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചു. എറണാകുളം- പാലക്കാട് മെമു പൂർണമായും റദ്ദാക്കും. എറണാകുളം- ഗുരുവായൂർ പാസഞ്ചർ , ഗുരുവായൂർ- തൃശ്ശൂർ പാസഞ്ചർ, ഗുരുവായൂർ -എറണാകുളം പാസഞ്ചർ എന്നിവ പന്തണ്ടാം തീയതി സർവീസ് നടത്തില്ല. ഓഗസ്റ്റ് നാല്, ആറ്, എഴ് തീയതികളിൽ നിസാമുദ്ദീന്‍ -എറണാകുളം മംഗള എക്സ്പ്രസ്സ് തൃശ്ശൂരില്‍ സർവീസ് അവസാനിപ്പിക്കും. വരുന്ന വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കണ്ണൂര്‍ -ആലപ്പുഴ എക്സിക്യൂട്ടീവ് ചാലക്കുടിയില്‍ സർവീസ് അവസാനിപ്പിക്കും. ഓഗസ്റ്റ് പന്ത്രണ്ടിനുള്ള വേണാട് എക്സ്പ്രസ് എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ മാത്രമേ സർവീസ് നടത്തൂ. ഓഗസ്റ്റ് പന്ത്രണ്ടിന് എറണാകുളം -കണ്ണൂര്‍ ഇന്‍റർ സിറ്റി എക്സ്പ്രസ് ചാലക്കുടിയിൽ നിന്നും സർവീസ് ആരംഭിക്കുകയും കണ്ണൂര്‍- എറണാകുളം ഇന്റര്‍ സിറ്റി ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കുകയും ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam