
തിരുവനന്തപുരം: കേരളത്തിൽ നിന്നും ചെന്നൈയിലേക്ക് പോകുന്ന തീവണ്ടികൾ വൈകും. ആരക്കോണം-ചെന്നൈ റൂട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് തീവണ്ടികൾ വൈകി ഒാടുന്നത്.
ഇന്ന് വൈകുന്നേരം 8.05 ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ - ആലപ്പുഴ എക്സ്പ്രസ്( 22639) 1 മണിക്കൂർ 35 മിനിറ്റ് വൈകി രാത്രി 10.30 നേ പുറപ്പെടൂ. വൈകുന്നേരം 3.25 ന് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ - തിരുവനന്തപുരം എക്സ്പ്രസ് ( 12695) 7 മണിക്കൂർ 35 മിനുറ്റ് വൈകി രാത്രി 11 മണിക്കേ പുറപ്പെടൂ
ഇന്ന് വൈകുന്നേരം 5 മണിക്ക് പുറപ്പെടേണ്ടിയിരുന്ന ചെന്നൈ -മംഗലാപുരം എക്സ്പ്രസ് (ട്രെയിൻ നമ്പർ 12685) 11 മണിക്കൂർ വൈകി നാളെ രാവിലെ 4 മണിക്കേ പുറപ്പെടൂ. ഇന്ന് വൈകുന്നേരം 4.20 ന് മംഗലാപുരത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗലാപുരം -ചെന്നൈ എക്സ്പ്രസ് ( 12686) 1 മണിക്കൂർ വൈകി 5.30 ന് മാത്രമെ പുറപ്പെടൂ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam