ശാസ്താംകോട്ടയില്‍ കേരള എക്സ്പ്രസില്‍ ട്രോളിയിടിച്ചു; ട്രെയിനുകള്‍ വൈകുന്നു

By Web DeskFirst Published Apr 14, 2017, 11:15 AM IST
Highlights

ശാസ്താംകോട്ട: ട്രാക്ക് പരിശോധനയ്ക്ക് ജീവനക്കാരുമായെത്തിയ ട്രോളിയില്‍ ട്രയിനിടിച്ചു. തിരുവന്തപുരത്തുനിന്ന് ന്യൂഡല്‍ഹിക്കു പുറപ്പെട്ട കേരളാ എക്‌സ്പ്രസാണ് ശാസ്താംകോട്ടയ്ക്കടുത്തുവച്ച് ട്രോളിയില്‍ ഇടിച്ചത്.

ട്രെയിന്‍ വരുന്നതുകണ്ട് ട്രോളിയിലുണ്ടായിരുന്ന ജീവനക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്റെ എഞ്ചിന് കേടുപറ്റിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് കൊല്ലത്ത് നിന്ന് വടക്കുഭാഗത്തേക്കുള്ള ട്രെയിനുകള്‍ എല്ലാം വൈകിയാണ് ഓടുന്നത്.

click me!